കാമുകനെ തേടി എറണാകുളംകാരി കാസര്‍കോട്ടെത്തി; ഓട്ടോഡ്രൈവര്‍ വിവരം പോലീസിന് കൈമാറി, പോലീസിടപെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
കാസര്‍കോട്: (www.kasargodvartha.com 29.07.2019) കാമുകനെ തേടി എറണാകുളംകാരി കാസര്‍കോട്ടെത്തി. ശനിയാഴ്ച വൈകിട്ടാണ് സംഭവം. എറണാകുളം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കാസര്‍കോട് നെക്രാജെ സ്വദേശിയായ യുവാവിനെ തേടിയെത്തിയത്. എറണാകുളത്ത് പഴക്കടയില്‍ ജോലിക്കെത്തിയപ്പോഴാണ് യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായത്. ഇതിനിടെ യുവാവ് കാസര്‍കോട്ടേക്ക് തിരിച്ചു. ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതോടെ കാമുകനെ തേടി പെണ്‍കുട്ടി കാസര്‍കോട്ടേക്ക് വരികയായിരുന്നു.
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി ഒരു ഓട്ടോഡ്രൈവറെ സമീപിക്കുകയും നെക്രാജെയിലേക്കുള്ള വഴിയും വാടകയും മറ്റു കാര്യങ്ങളും ചോദിച്ചുമനസിലാക്കി. സംഭവത്തില്‍ പന്തികേട് തോന്നിയ ഓട്ടോഡ്രൈവര്‍ കുട്ടിയില്‍ നിന്നും എല്ലാ കാര്യങ്ങളും തന്ത്രപൂര്‍വ്വം ചോദിച്ച് മനസിലാക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി പെണ്‍കുട്ടിയെ വനിതാ സെല്ലിന് കൈമാറി. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.
സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Ernakulam, Love, Auto Driver, Ernakulam girl came to Kasaragod for her Lover
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Ernakulam, Love, Auto Driver, Ernakulam girl came to Kasaragod for her Lover
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment