ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ വലിയ ഉദ്യോഗം; ഒടുവില്‍ പ്രമേഹരോഗത്തില്‍ തളര്‍ന്ന് വീല്‍ചെയറില്‍, കേറിക്കിടക്കാന്‍ സ്ഥലമോ, ഒരു നേരമെങ്കിലും ഭക്ഷണമോ ഇല്ലാതെ നരകതുല്യമായ ജീവിതം, പ്രതിസന്ധികള്‍ക്കിടയില്‍ തളര്‍ന്ന് ഇന്ത്യക്കാരന്‍

ദുബൈ: (www.kvartha.com 19.07.2019) ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ വലിയ ഉദ്യോഗത്തിലിരുന്ന ഇന്ത്യക്കാരന്‍ ഇപ്പോള്‍ വീല്‍ചെയറില്‍ തള്ളി നീക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതം. എന്നാല്‍ അമ്പത് പിന്നിട്ട അദ്ദേഹം തന്നെപ്പറ്റിയുള്ള ഒരു കാര്യവും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ബര്‍ദുബൈ ക്രീക്കിലെ 'നിരാശ്രയരുടെ ഇടവഴി'യില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരോടൊപ്പം ഇദ്ദേഹവും കഴിയുന്നു.

ഒരു നേരമെങ്കിലും ഭക്ഷണമോ ഇല്ലാതെ നരകതുല്യമായ ജീവിതം വീല്‍ചെയറില്‍ തള്ളി നീക്കുകയാണ്. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ വലിയ ഉദ്യോഗത്തിലിരുന്നെങ്കിലും ഇടയ്ക്ക് ജോലി നഷ്ടപ്പെട്ടു. ഇതിനിടയിലായിരുന്നു കാലുകളെയും ശരീരത്തെയും മനസ്സിനെയും തളര്‍ത്തിയ പ്രമേഹരോഗം പിടിപ്പെട്ടത്. തൊട്ടടുത്തെ ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുകൊടുക്കുന്ന ഒരു നേരത്തെ ഭക്ഷണം മാത്രം ആശ്രയം. ഇല്ലെങ്കില്‍ പച്ചവെള്ളം മാത്രം.

Dubai, News, Gulf, World, Patient, Job, Man fall down for diabetic; sleeps in road in wheel chair

ഒരുപാടു പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് താന്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് മാത്രമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. പ്രതിസന്ധികള്‍ക്കിടയില്‍ തളര്‍ന്ന് പോയ അദ്ദേഹത്തെയും ആകെ സമ്പാദ്യമായ പഴയ വസ്ത്രങ്ങളടങ്ങിയ ബാഗുകളും വീല്‍ചെയറില്‍ തൂക്കിയിട്ടിരിക്കുന്ന കാഴ്ചയും ആരെയും വേദനിപ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Patient, Job, Man fall down for diabetic; sleeps in road in wheel chair


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?