ഒരാഴ്ച മുമ്പ് കാണാതായ കമിതാക്കള്‍ റബര്‍ തോട്ടത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍

അഞ്ചല്‍: (www.kvartha.com 05.07.2019) റബര്‍ തോട്ടത്തില്‍ കമിതാക്കളെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. വാഴാഴ്ച ഉച്ചയോടെ മതുരപ്പ നാഗരാജ കാവിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് അഞ്ചല്‍ മതുരപ്പ സ്വദേശി പ്രശോഭന്‍(42), പനയഞ്ചേരി സ്വദേശി ദീപ(42) എന്നിവരെ അവശനിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ഇവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ശരീരത്തില്‍ അമിത അളവില്‍ ഇന്‍സുലിന്‍ മരുന്ന് കുത്തിവെച്ചാണ് ഇവര്‍ അത്മഹത്യയ്ക്ക് ശ്രമിച്ചത്. സിറിഞ്ചും സൂചികളും ഒഴിഞ്ഞ ഇന്‍സുലിന്‍ മരുന്ന് കുപ്പികളും അരുവരുടെയും സമീപത്ത് നിന്നായി കണ്ടെത്തി. ഇരുവരുടെയും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kollam, News, Kerala, Suicide Attempt, hospital, Police, Case, Suicide attempt in Anchal

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kollam, News, Kerala, Suicide Attempt, hospital, Police, Case, Suicide attempt in Anchal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?