മുളിയാറില്‍ പട്ടിശല്യം രൂക്ഷം: പേപ്പട്ടിയുടെ കടിയേറ്റ് ആറു പേര്‍ ആശുപത്രിയില്‍
ബോവിക്കാനം (www.evisionnews.co): പേപ്പട്ടിയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരിക്കേറ്റു. നരിക്കോളിലെ കെ അനില്‍ കുമാര്‍ (32), മുണ്ടക്കൈ ചായിമൂലയിലെ അശോക് കുമാറിന്റെ മകള്‍ നിവേദിത (ഒമ്പത്), മല്ലം കോളങ്കോടിലെ ബാലകൃഷ്ണന്റെ മകന്‍ സി. വിജേഷ് (21), മല്ലത്തെ ജാനകി (53), പാത്തനടുക്കത്തെ സുബ്ബണ്ണ നായിക്ക് (65), മജക്കാറിലെ എം. ഭാസ്‌കര (55) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് നിവേദിതയ്ക്ക് കടിയേറ്റത്. ഇതിന് ശേഷം വെള്ളിയാഴ്ച ഉച്ചവരെ പേപ്പട്ടി പരാക്രമം തുടര്‍ന്നിരുന്നു. പട്ടിയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. അനില്‍ കുമാര്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വിജേഷ് എന്നിവരെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പിറകെ ഓടി സ്‌കൂട്ടര്‍ മറിച്ചിട്ടാണ് കടിച്ചത്. വിവിധയിടങ്ങളിലെ പശു, ആട്, കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും അക്രമണത്തിനിരയായി.
Powered by Info News For You
Comments
Post a Comment