കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മുന്നറിയിപ്പ്; വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് തന്നെ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യം; സഭയില്‍ നിന്നും മടങ്ങാന്‍ തയ്യാറാകാതെ വിധാന്‍ സൗധയില്‍ ഉണ്ടും ഉറങ്ങിയും ബി ജെ പി എം എല്‍ എമാര്‍

ബംഗളൂരു: (www.kvartha.com 19.07.2019) കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ വീണ്ടും ഇടപെട്ട് ഗവര്‍ണര്‍ വാജുഭായി വാല. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോട് വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പുതന്നെ വിശ്വാസം തെളിയിക്കണമെന്ന് നിര്‍ദേശിച്ചിരിക്കയാണ് ഗവര്‍ണര്‍.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കത്തിലൂടെയാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം നേരത്തെ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ വീണ്ടും വിഷയത്തില്‍ ഇടപെട്ടത്.

Karnataka governor sets 1:30 pm trust deadline for HD Kumara swamy, Bangalore, News, Politics, Karnataka, Trending, Governor, Letter, BJP, Congress, National

വിശ്വാസ വോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുന്നതിന്റെ ഭാഗമായി വിധാന്‍ സൗധയില്‍  നിന്ന് മടങ്ങാന്‍ തയ്യാറാകാതെ കഴിഞ്ഞദിവസം രാത്രി മുഴുവനും ബി.ജെ.പി അംഗങ്ങള്‍ ഉണ്ടും ഉറങ്ങിയും സഭയില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രി മുഴുവന്‍ സഭയില്‍ ധര്‍ണ തുടരുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് യെദ്യൂരപ്പ എം.എല്‍.എമാര്‍ക്ക് വേണ്ടി തലയണകളും മെത്തയും ആഹാരവും എത്തിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം വനിതാ എം.എല്‍.എമാര്‍ ഒമ്പതു മണിക്ക് സഭ വിട്ടിരുന്നു.

വിധാന്‍ സൗധയിലെ ഇരിപ്പിടങ്ങളും സൗകര്യമുള്ള മറ്റിടങ്ങളും ബി.ജെ.പി. എം.എല്‍.എമാര്‍ കൈയടക്കിയതോടെ സമയാ സമയം കുടിവെള്ളമെത്തിക്കാനും ആവശ്യമായ സൗകര്യമൊരുക്കാനും ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടി. ഇതിനിടയില്‍ ഭരണപക്ഷത്തെ നേതാക്കള്‍ കുശലാന്വേഷണം നടത്താനെത്തിയതും കൗതുകമായി. വിധാന്‍ സൗധയില്‍ ബിജെപി എംഎല്‍എമാര്‍ക്കൊപ്പമാണ് ഉപമുഖ്യമന്ത്രി ജി.പരമേശ്വര വെള്ളിയാഴ്ച രാവിലത്തെ ഭക്ഷണം കഴിച്ചത്. വിശ്വാസവോട്ട് അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം കര്‍ണാടക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് ശനിയാഴ്ച സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ വിപ്പ് സംബന്ധിച്ച് വ്യക്തത തേടാനാണ് നിയമവഴി തേടുന്നത്. വിപ്പ് നല്‍കുന്നതില്‍ വ്യക്തത വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് മതിയെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് ചര്‍ച്ച ഭരണ-പ്രതിപക്ഷ തര്‍ക്കം മൂലം തടസപ്പെട്ടിരുന്നു. സഭയില്‍ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ അവതരിപ്പിച്ചത്. ഉച്ചവരെ പ്രമേയത്തില്‍ ചര്‍ച്ച നടന്നെങ്കിലും ബഹളം മൂലം മൂന്നു മണിവരെ സഭ നിറുത്തിവെക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ സഭ ചേര്‍ന്നയുടനെ കുമാരസ്വാമി മന്ത്രിസഭയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചു. എന്നാല്‍, വോട്ടെടുപ്പിനു ഭരണപക്ഷം തയ്യാറായില്ല. വിമത എം.എല്‍.എ.മാരുടെ ഹര്‍ജിയിലെ സുപ്രീംകോടതിവിധിയും സ്പീക്കറുടെ അധികാരവും സംബന്ധിച്ചുള്ള ചര്‍ച്ചയായി.

നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും വിപ്പു നല്‍കിയിരുന്നെങ്കിലും ഭരണപക്ഷത്തുനിന്ന് 20 പേര്‍ സഭയിലെത്തിയില്ല. വിമതരില്‍ രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചു സഭയിലെത്തി.

രാജിവെച്ച 15 എം.എല്‍.എ.മാരെക്കൂടാതെ കോണ്‍ഗ്രസ് എം.എല്‍.എ.മാരായ ശ്രീമന്ത് പാട്ടീല്‍, ബി. നാഗേന്ദ്ര, ബി.എസ്.പി. അംഗം എന്‍. മഹേഷ്, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച കെ.പി.ജെ.പി. അംഗം ആര്‍. ശങ്കര്‍, സ്വതന്ത്രന്‍ എച്ച്. നാഗേഷ് എന്നിവരാണ് വിട്ടുനിന്നത്. ബുധനാഴ്ച കോണ്‍ഗ്രസ് എം.എല്‍.എ. ശ്രീമന്ത് പാട്ടീല്‍ റിസോര്‍ട്ടില്‍നിന്നു ചാടിപ്പോവുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka governor sets 1:30 pm trust deadline for HD Kumara swamy, Bangalore, News, Politics, Karnataka, Trending, Governor, Letter, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?