വേണ്ടിവന്നാല്‍ ഞങ്ങള്‍ ചോര ഒഴുക്കും; പ്രധാനമന്ത്രിയുടെ വാക്കിന് പുല്ലുവില നല്‍കി ബി ജെ പി എം എല്‍ എ

ഭോപാല്‍: (www.kvartha.com 05.07.2019) ബിജെപി നേതാക്കള്‍ വിവാദങ്ങളില്‍നിന്നു അകന്നു നില്‍ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശാസന മുഖവിലയ്‌ക്കെടുക്കാതെ മധ്യപ്രദേശിലെ ബിജെപി എംഎല്‍എ രാംഖേല്‍വാന്‍ പട്ടേല്‍. മധ്യപ്രദേശിലെ സാത്ന ജില്ലയിലെ മുനിസിപ്പല്‍ അധ്യക്ഷനെ ആക്രമിച്ച തന്റെ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ചോര ചിന്താന്‍ വരെ ഒരുക്കമാണെന്നായിരുന്നു അമര്‍പ്പത്താന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമുള്ള രാംഖേല്‍വാന്‍ പട്ടേലിന്റെ പ്രസ്താവന.

നഗരത്തിലെ ചീഫ് മുനിസിപ്പല്‍ ഓഫീസറെ ആക്രമിച്ചതിന് രാംഖേല്‍വാന്റെ സുഹൃത്തും ബിജെപി പഞ്ചായത്ത് പ്രസിഡന്റുമായ രാം സുശീല്‍ പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുശീല്‍ പട്ടേലും അനുയായികളും ചേര്‍ന്നായിരുന്നു സാത്ന നഗര്‍ പഞ്ചായത്തിലെ മുനിസിപ്പല്‍ ഉദ്യോഗസ്ഥനായ ദേവ്രത്ന സോനിയെ ആക്രമിച്ചത്.

Hours After PM's Discipline Meet, BJP Lawmaker Says "We Will Spill Blood", Bhoppal, News, Politics, BJP, MLA, Controversy, Criticism, Prime Minister, Narendra Modi, National.

എന്നാല്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പൊതുയോഗത്തില്‍ വെച്ചാണ് രാംഖേല്‍വാന്‍ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ബിജെപി നേതാക്കളെ സ്വന്തം വസതിയിലേക്ക് വിളിച്ചു വരുത്തി ബിജെപി നേതാക്കള്‍ വിവാദത്തില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന ഉപദേശം നല്‍കിയത്. അതിന് ഒരു വിലയും കല്‍പിക്കാതെ ഉപദേശം നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇപ്പോള്‍ ബി ജെ പി എം എല്‍ എയുടെ വിവാദ പ്രസ്താവന.

'ഞാന്‍ നിങ്ങള്‍ക്കു ഉറപ്പു തരുന്നു, ചോര ഒഴുക്കേണ്ടി വന്നിട്ടായാലും രാം സുശീലിനെ ജയിലില്‍ നിന്നും പുറത്തിറക്കും. അതിനു വേണ്ടി ബിജെപി ചോര ചിന്താന്‍ ഒരുക്കമാണ്. രാം സുശീലിനെ ഞങ്ങള്‍ പുറത്ത് കൊണ്ടുവരും.'എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

രാംഖേല്‍വാന്‍ പട്ടേലിന്റെ പ്രസ്താവന വിവാദമായതോടെ പട്ടേലിനെ തള്ളി ജില്ലാ പ്രസിഡന്റ് നരേന്ദ്ര തൃപാഠി ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. മധ്യപ്രദേശില്‍നിന്നുള്ള എംഎല്‍എയായ ആകാശ് വിജയ് വര്‍ഗിയ നഗരസഭാ ഓഫിസറെ ക്രിക്കറ്റ് ബാറ്റുകൊണ്ടു മര്‍ദിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ബിജെപി ഭരിക്കുന്ന ഇന്‍ഡോര്‍ കോര്‍പറേഷനിലെ ഗാഞ്ചി മേഖലയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് മര്‍ദനം. കെട്ടിടം പൊളിക്കുന്നതിനെതിരെ ഒത്തുകൂടിയ ആളുകള്‍ക്കൊപ്പമായിരുന്നു ആകാശ്. ഇതിനിടെ നഗരസഭാ ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദമായത്.

ഇന്‍ഡോര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ആകാശ്. ജനമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവൃത്തികള്‍ എത്ര വലിയ രാഷ്ട്രീയ ബന്ധമുള്ളവരായാലും ചെയ്യാന്‍ പാടില്ലെന്ന് സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും പാര്‍ലമെന്റില്‍ കൃത്യമായി ഹാജരാകണമെന്നും തങ്ങളുടെ മണ്ഡലങ്ങള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കണമെന്നും പ്രധാനമന്ത്രി നേതാക്കളോട് പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hours After PM's Discipline Meet, BJP Lawmaker Says "We Will Spill Blood", Bhoppal, News, Politics, BJP, MLA, Controversy, Criticism, Prime Minister, Narendra Modi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?