കുടുംബവഴക്കിനിടെ ഭാര്യ കിണറ്റില്‍ ചാടി, ഭര്‍ത്താവ് വിഷം കഴിച്ചു; ഇരുവര്‍ക്കും രക്ഷയായത് ഫയര്‍ഫോഴ്‌സ്

നെടുമങ്ങാട്: (www.kvartha.com 02.07.2019) കുടുംബവഴക്കിനിടെ ഭാര്യ കിണറ്റില്‍ ചാടിയത് കണ്ട ഭര്‍ത്താവ് വിഷം കഴിച്ചു. ഇരുവരെയും രക്ഷിക്കാന്‍ എത്തിയത് ഫയര്‍ഫോഴ്‌സ്. നെടുമങ്ങാട് പനയമുട്ടത്താണ് സംഭവം. ഇരുവരും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചതിന് പിന്നാലെ ഭാര്യ വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റില്‍ ചാടുകയായിരുന്നു. ഭാര്യ കിണറ്റില്‍ ചാടിയതു കണ്ട ഭര്‍ത്താവ് ഉടനെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കഴിച്ചു.

ഇരുവരുടെയും മകളാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ച് അറിയിച്ചത്. ഫയര്‍ഫോഴ്‌സാണ് വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന ഭര്‍ത്താവിനെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചത്. 70 അടിയിലേറെ ആഴമുള്ള കിണറ്റില്‍ വീണ ഭാര്യയെ കരയ്‌ക്കെത്തിച്ച് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റി.

 Thiruvananthapuram, News, Kerala, Suicide Attempt, Husband, Wife, hospital, Suicide attempt in Nedumangad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Suicide Attempt, Husband, Wife, hospital, Suicide attempt in Nedumangad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?