കര്‍ണാടക നിര്‍മിത മദ്യവുമായി സ്ത്രീ അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): കര്‍ണാടക നിര്‍മിത മദ്യവുമായി സ്ത്രീയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കൊളത്തൂര്‍ കരക്കയടുക്കത്തെ പ്രസന്നയെ (38)യാണ് ബന്തടുക്ക റേഞ്ച് എക്സൈസ് അധികൃതര്‍ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും ആറ് ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടിച്ചെടുത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി ജനാര്‍ദനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ബി അബ്ദുല്ല, എന്‍.വി ദിവാകരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എ ജനാര്‍ദനന്‍, പി. മനോജ്, പി.പി സതി, ഡ്രൈവര്‍ പി.എസ് വിജയന്‍ എന്നിവര്‍ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment