വിദ്യാര്‍ത്ഥികള്‍ മത മൂല്യങ്ങള്‍ പിന്തുടരണം: എം.സി ഖമറുദ്ദീന്‍
ഉദുമ (www.evisionnews.co): എല്ലാ മതത്തിലെയും നല്ലമൂല്യങ്ങള്‍ പിന്തുടര്‍ന്ന് നല്ല മനുഷ്യരായി മാറാന്‍ വിദ്യാര്‍ത്ഥികള്‍ തയാറാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ പറഞ്ഞു. ഉദുമ സി.എച്ച് സെന്റര്‍ എക്‌സലന്‍സ് അവാര്‍ഡ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെയും ഗുരുനാഥന്മാരെയും ബഹുമാനിക്കാത്തവന്റെ വിദ്യാഭ്യാസം കൊണ്ട് സമൂഹത്തിന് ഉപകാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഉദുമ പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തില്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സി.എച്ച് സെന്റര്‍ എക്‌സലന്‍സി അവാര്‍ഡ് അദ്ദേഹം സമ്മാനിച്ചു. സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എം.എ നജീബ്, റഊഫ് ബാവിക്കര, ആലൂര്‍ സലാം മാങ്ങാട്, അബുള്ള പാരപ്പ, സുബൈര്‍ പാക്യാര, കെ.എം.എ റഹ്മാന്‍, അഷ്‌റഫ് പൊയ്യയില്‍, റവാസ് പാറയില്‍, എസ്.ടി മുനീര്‍, സവാദ് കാപ്പില്‍ പ്രസംഗിച്ചു.
Powered by Info News For You
Comments
Post a Comment