ഷാര്‍ജയില്‍ താമസിക്കുന്ന മലയാളി യുവാവ് അമേരിക്കയില്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു; പ്രതിയുടെ ദൃശ്യം സിസിടിവിയില്‍
ഷാര്‍ജ: (www.kvartha.com 27.07.2019)
ഷാര്‍ജയില്‍ താമസിക്കുന്ന മലയാളി യുവാവ് അമേരിക്കയില്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍. ഷാര്‍ജ റോളയില്‍ കഴിഞ്ഞ 52 വര്‍ഷമായി ഇംപ്രിന്റ് എമിറേറ്റ്‌സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകന്‍ നീല്‍ പുരുഷ് കുമാര്‍ (29) ആണ് അമേരിക്കയിലെ ബ്രന്‍ഡിഡ്ജില്‍ കൊല്ലപ്പെട്ടത്. ട്രോയ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ ഒരു ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.
ബുധനാഴ്ച രാവിലെ ആറുമണിക്ക് സ്ഥാപനം തുറന്ന് അല്‍പം കഴിഞ്ഞപ്പോഴായിരുന്നു ദുരന്തം. കടയിലെത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് പറഞ്ഞു. അക്രമിക്കായി അന്വേഷണം ഊര്‍ജിതമാക്കി. നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്. വിവരമറിഞ്ഞ് മാതാപിതാക്കള്‍ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയില്‍ സംസ്‌കരിക്കും. അവിവാഹിതനാണ്.
ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന നീല്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ്. തൃശൂര്‍ ഗുരുകുലത്തില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരില്‍ നിന്നു എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി. പിതാവിനെ ബിസിനസില്‍ സഹായിച്ചശേഷം ഒരു വര്‍ഷം മുന്‍പാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. രണ്ട് സെമസ്റ്റര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒരു സെമസ്റ്റര്‍ ബാക്കിയുണ്ട്. ഈ മാസം 14ന് കോളജ് അടച്ചിരുന്നു. ഓഗസ്റ്റ് 14നാണ് വീണ്ടും തുറക്കുക.
അക്രമങ്ങള്‍ കേട്ടുകേള്‍വിയില്ലാത്ത സ്ഥലത്തുണ്ടായ കൊള്ളയ്ക്കിടെയാണ് നീല്‍ വെടിയേറ്റ് മരിച്ചുവീണത്. പ്രധാന പാത 10ല്‍ നിന്ന് ഉള്ളിലോട്ട് മാറിയാണ് നീല്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന ഗള്‍ഫ് ഗ്യാസ് സ്റ്റേഷന്‍. ബ്രന്‍ഡിഡ്ജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ടതാണ് ഈ സ്ഥലം.
എന്നും രാവിലെ നീലായിരുന്നു ഗ്യാസ് സ്റ്റേഷനോട് ചേര്‍ന്നുള്ള സൂപ്പര്‍മാര്‍ക്കറ്റ് തുറക്കുന്നത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് കട തുറന്നയുടന്‍ സ്ഥലത്തെത്തിയ അക്രമി കടയിലുണ്ടായിരുന്ന ചെറിയൊരു സംഖ്യ കവര്‍ന്ന ശേഷം വെടിവയ്ക്കുകയായിരുന്നു. വളരെ അടുത്ത് നിന്നാണ് നീലിന് നേരെ നിറയൊഴിച്ചതെന്ന് ബ്രന്‍ഡിഡ്ജ് പോലീസ് സ്റ്റേഷന്‍ തലവന്‍ മോസസ് ഡാവന്‍പോര്‍ട് പറഞ്ഞു.
ഉടന്‍ തന്നെ അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. സുരക്ഷാ ക്യാമറ പരിശോധിച്ചതില്‍ നിന്ന് അക്രമികളെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടുണ്ട്. ഉടന്‍ തന്നെ അവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
കൈതോക്കുമായി കടയിലേക്ക് പ്രവേശിച്ച യുവാവായ അക്രമി നീലിന് നേരെ തോക്ക് ചൂണ്ടി ക്യാഷ് കൗണ്ടറില്‍ നിന്ന് പണമെടുത്ത ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പണമെടുക്കുമ്പോള്‍ നീല്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നിട്ടും കൊലപ്പെടുത്തുകയായിരുന്നു.
ഇന്ത്യക്കാരനായതിനാല്‍ വര്‍ണവെറി മൂത്താണ് ഇതു ചെയ്തതെന്നാണ് സംശയിക്കുന്നത്. അക്രമികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 334-735-3333 എന്ന ഫോണ്‍ നമ്പരില്‍ തങ്ങളെ അറിയിക്കണമെന്നും ഡാവന്‍പോര്‍ട് നിര്‍ദേശിച്ചു. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 4000 യുഎസ് ഡോളര്‍ പരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയില്‍ ജനിച്ചു വളര്‍ന്ന നീല്‍ പഠനത്തില്‍ മിടുക്കനായിരുന്നു. ഉപരിപഠനം ആവശ്യമാണെന്ന് തീരുമാനിച്ച് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു അമേരിക്കയില്‍ എത്തി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയത്. പഠനത്തിനിടെ കിട്ടുന്ന വിശ്രമ സമയം അതിന് ചെലവഴിക്കാതെ തൊട്ടടുത്തെ ഗള്‍ഫ് ഗ്യാസ് സ്റ്റേഷനില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഗുജറാത്ത് സ്വദേശികളുടേതാണ് ഗ്യാസ് സ്റ്റേഷന്‍. കൂടെ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളായ സഹപാഠികളാണ് നീലിന് ഇവരെ പരിചയപ്പെടുത്തിയത്. അതേസമയം തങ്ങളെ അറിയിക്കാതെയാണ് നീല്‍ പാര്‍ട് ടൈമായി ജോലി ചെയ്തിരുന്നതെന്ന് പുരുഷ് കുമാര്‍ പറയുന്നു.
അതേസമയം തങ്ങളുടെ വിദ്യാര്‍ഥിയുടെ ദാരുണമായ മരണത്തില്‍ യൂണിവേഴ്‌സിറ്റി അനുശോചിച്ചു. സംഭവത്തിന്റെ ഞെട്ടലിലാണ് തങ്ങളെന്നും നീലിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian man shot dead in US, Sharjah, News, Gun attack, CCTV, Dead, Parents, Student, Killed, World, Gulf.

Powered by Info News For You

Comments
Post a Comment