ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ കുടുങ്ങിയ മലയാളിയുടെ വീട്ടിലേക്ക് കമ്പനി അധികൃതര്‍ വിളിച്ചു; തൃപ്പൂണിത്തുറ സ്വദേശി ഡിജോ പാപ്പച്ചന്റെ സഹോദരി ബ്രിട്ടീഷ് കപ്പല്‍ കമ്പനിയിലേക്ക് വിളിച്ചപ്പോള്‍ കിട്ടിയ മറുപടി
കൊച്ചി:(www.kvartha.com 21/07/2019) ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ കുടുങ്ങിയ മലയാളിയുടെ വീട്ടിലേക്ക് കമ്പനി അധികൃതര്‍ വിളിച്ചു. തൃപ്പൂണിത്തുറ സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കള്‍ക്കാണ് സെറ്റെനോ ഇംപേരോ കപ്പല്‍ കമ്പനി അധികൃതര്‍ വിളിച്ചത്. ഡിജോയുടെ പിതാവിനെ കപ്പല്‍ കമ്പനി ഉദ്യോഗസ്ഥര്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. നേരത്തെ ബ്രിട്ടനിലുള്ള ഡിജോയുടെ സഹോദരി ദീപ പാപ്പച്ചന്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പല്‍ വിട്ട് ലഭിക്കുന്നതിന് ആവശ്യമായ ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നുമാണ് കമ്പനി അറിയിച്ചത്.
അതേസമയം ഡിജോ വെള്ളിയാഴ്ച വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നതായി ഡിജോയുടെ കുടുംബം പറഞ്ഞു. മെയ് 18ന് അവധിക്ക് നാട്ടിലെത്തിയ ഡിജോ ജൂണ്‍ 18നാണ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്. ഗുജറാത്തില്‍ നിന്നും ഫുജൈറയിലേക്ക് പോയ ഡിജോ ജൂലൈ 19ന് രാവിലെ മാതാവിനെ ഫോണില്‍ വിളിച്ചിരുന്നു. ഫുജൈറയിലെ ജോലി തീര്‍ന്നുവെന്നും തങ്ങള്‍ സൗദിയിലേക്ക് പോവുകയാണെന്നും പറഞ്ഞ ഡിജോ രാത്രി വിളിക്കാം എന്ന് പറഞ്ഞാണ് ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്. എന്നാല്‍ പിന്നീട് ഡിജോയെ ബന്ധപ്പെടാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്റ്റനും, തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരു ജോലിക്കാരനും കപ്പലില്‍ ഉണ്ടെന്ന് ഡിജോ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞതായി ഡിജോയുടെ അച്ഛന്‍ പാപ്പച്ചന്‍ പറഞ്ഞു.
ഡിജോ നല്‍കിയ വിവരം അനുസരിച്ച് കപ്പലില്‍ മൂന്ന് മലയാളികളുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച ദുബൈയിലെ ഫുജൈറ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈല്‍ തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് ബ്രിട്ടീഷ് പതാക വെച്ചിരുന്ന എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Ship, Seized, Three Malayalis included in Iran's Seizure of British Vessel

Powered by Info News For You

Comments
Post a Comment