പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വീണ്ടും തുറന്നു; വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത് പ്രവേശനോത്സവം ഒരുക്കി; ഗേറ്റില്‍ കനത്ത പോലീസ് കാവല്‍, അകത്തേക്ക് കടത്തിവിടുന്നത് ഐഡി കാര്‍ഡ് പരിശോധിച്ച ശേഷം
തിരുവനന്തപുരം: (www.kvartha.com 22.07.2019) എസ് എഫ് ഐ പ്രവര്‍ത്തകന് നേതാക്കളുടെ കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വീണ്ടും തുറന്നു. പത്തുദിവസത്തിനുശേഷമാണ് തിങ്കളാഴ്ച രാവിലെ കോളജ് വീണ്ടും തുറന്നത്. അക്രമരാഷ്ട്രീയത്തിന് അവധി നല്‍കണമെന്ന സന്ദേശം ഉയര്‍ത്തി പ്രവേശനോത്സവം ഒരുക്കിയാണ് കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്.
അതേസമയം പുറത്തുനിന്നുള്ളവരുടെ നുഴഞ്ഞുകയറ്റം തടയാനായി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഐഡി കാര്‍ഡ് പരിശോധിച്ച ശേഷം മാത്രമാണ് അകത്തേക്ക് കടത്തിവിടുന്നത്. പ്രവേശന കവാടത്തില്‍ കനത്ത പോലീസ് കാവലുണ്ട്. കോളജ് കവാടത്തിന് പുറത്ത് കോളജ് ഗേറ്റിന് പുറത്ത് ഒരു അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് സിഐമാര്‍, 30 പോലീസുകാര്‍ എന്നിവരടങ്ങിയ ഒരു സംഘം തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പുതിയ പ്രിന്‍സിപ്പല്‍ സി സി ബാബു അഭിസംബോധന ചെയ്തു.
ഇക്കഴിഞ്ഞ ജുലൈ 12ന് ഉച്ചയോടെ യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റതോടെയാണ് കോളജിന് അവധി പ്രഖ്യാപിച്ചത്. കോളജിലെ സംഘര്‍ഷത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. ക്ലാസുകള്‍ അടച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അധ്യാപകരും അനധ്യാപകരും ജോലിക്കെത്തിയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം കോളജ് മുഴുവന്‍ ശുചീകരിച്ചിരുന്നു.
മദ്യക്കുപ്പികളും തോരണങ്ങളും നീക്കുകയും ചുവരെഴുത്തുകള്‍ മായ്ക്കുകയും ചെയ്തിട്ടുണ്ട്. ശുചീകരണ ജോലികള്‍ പൂര്‍ത്തിയായെങ്കിലും കാമ്പസിനുള്ളില്‍ എസ്എഫ്‌ഐയുടെ തോരണങ്ങളും ബോര്‍ഡുകളും ഇപ്പോഴും നില നില്‍ക്കുന്നതായി ആക്ഷേപമുണ്ട്. രാവിലെ 9.30 ന് ആണ് പ്രവര്‍ത്തന സമയമെങ്കിലും രാവിലെ നേരത്തെയെത്താന്‍ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് അധ്യാപകരും ജീവനക്കാരും നേരത്തേ തന്നെ കോളജില്‍ എത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: With new principal at helm, University College to reopens with tight security, Thiruvananthapuram, News, Trending, Education, Clash, Teachers, Police, Governor, Kerala.

Powered by Info News For You

Comments
Post a Comment