മിസ്ഡ് കോളില്‍ നിന്നും വളര്‍ന്ന പ്രണയം; യുവതിയെ എത്തിച്ചത് മരണക്കയത്തില്‍, ഒരു മാസം മുന്‍പ് കാണാതായ രാഖിയുടെ മൃതദേഹം സൈനികന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍, കൊലപാതക കേസിന് തുമ്പായത് മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകള്‍

തിരുവനന്തപുരം: (www.kvartha.com 25.07.2019) മിസ്ഡ് കോളില്‍ നിന്നും വളര്‍ന്ന പ്രണയം യുവതിയെ എത്തിച്ചത് മരണക്കയത്തിലേക്ക്. തിരുപുറത്ത് നിന്ന് ഒരു മാസം മുന്‍പ് കാണാതായ രാഖിയുടെ മൃതദേഹം അമ്പൂരിയിലെ തട്ടാംമുക്കിലുള്ള സൈനികന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തി. രാഖിയുടെ മൊബൈല്‍ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചത് അമ്പൂരിയില്‍ നിന്നാണെന്ന് വ്യക്തമായതോടെയാണ് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭ്യമായത്.


തിരുപുറം പുത്തന്‍കഡട ജോയ് ഭവനില്‍ രാജന്റെ മകള്‍ രാഖിയെയാണ് ഒരു മാസം മുമ്പ് കാണാതായത്. മൃതദേഹം കണ്ടെത്തിയതോടെ അമ്പൂരി തട്ടാംമുക്ക് സ്വദേശിയും സൈനികനുമായ അഖിലേഷ് നായരാണനും സഹോദരന്‍ രാഹുലും ഒളിവിലാണ്. മൊബൈല്‍ ഫോണില്‍ വന്ന മിസ്ഡ് കോളില്‍ നിന്നാണ് ഇരുവരുടെയും പ്രണയം വളര്‍ന്നത് എന്ന് പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.

ആറ് വര്‍ഷമായി രാഖിയും അഖിലേഷ് നായരാണനും തമ്മില്‍ പ്രണയത്തിലായിരുന്നു. അഖിലേഷിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചതോടെ ഈ ബന്ധം വഷളാവുകയായിരുന്നു. അഖിലുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രാഖി പ്രണയത്തിന്റെ വിവരം പറഞ്ഞതായി വിവരമുണ്ട്. ഇതേ തുടര്‍ന്നുള്ള തര്‍ക്കങ്ങളാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thiruvananthapuram, Murder, Police, Case, Soldiers, Mobile Phone, Missed Call, Amboori Rakhi murder mobile phone became crucial thread for inquiry team


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?