യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി


കാസര്‍കോട് (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പേരാടുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കാസര്‍കോട് മണ്ഡലംതല ഉദ്ഘാടനം ചെങ്കള പഞ്ചായത്തില്‍ ബേവിഞ്ച സ്വദേശിയും സെന്ററി മെഡിക്കല്‍ കോളജിലെ പ്രൊഫസറും എം.ഡി.എസ് ഡോക്ടറുമായ അബ്ദുല്‍ റാഷിദ് പള്ളിയാന് മെമ്പര്‍ഷിപ്പ് നല്‍കി മണ്ഡലം പ്രസിഡന്റ്് സഹീര്‍ ആസിഫ് നിര്‍വഹിച്ചു. 

ജൂലൈ പത്ത് വരെയാണ് മെമ്പര്‍ഷിപ്പ് വിതരണം. മാലിക് ദിനാര്‍ പള്ളി പരിസരത്ത് നടന്ന ചടങ്ങില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ ടി.ഡി കബീര്‍ പ്രമേയ വീശദീകരിച്ചു. സിറാജ് മൂപ്പന്‍, റഹ്മാന്‍ തൊട്ടാന്‍, ഫാറൂഖ് കുമ്പഡാജെ, ഹാഷിം ബംബ്രാണി, മുജീബ് കമ്പാര്‍, അജ്മല്‍ തളങ്കര, ഹാരിസ് തായല്‍, സി.ടി റിയാസ്, ജിലനി കലങ്കൈ, ഹാരിസ് ബെദിര, അനസ് എതിര്‍ത്തോട്, സി.ബി ലത്തീഫ്, റഫീഖ് വിദ്യനഗര്‍, ഷാനിഫ് നെല്ലിക്കട്ട, റഹ്മാന്‍ കലങ്കൈ, ജലീല്‍ കടവത്ത് സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?