എല്‍ദോയുടെ കൈ ഒടിഞ്ഞിട്ടില്ല; എംഎല്‍എയുടെ പരിക്ക് വ്യാജമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയ സിപിഐ നേതൃത്വം വെട്ടിലായി, തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി

കൊച്ചി: (www.kvartha.com 27.06.2019) ലാത്തിച്ചാര്‍ജ്ജിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ പോലീസ് തല്ലിയൊടിച്ചെന്ന  സിപിഐയുടെ വാദം പൊളിയുന്നു. ആരോപണം വ്യാജമാമെന്നും എല്‍ദോയുടെ കൈ ഒടിഞ്ഞിട്ടില്ലെന്നും തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങി. എംഎല്‍എയുടെ കയ്യിലെ എല്ലുകള്‍ക്ക് പൊട്ടലില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.

പോലീസ് അതിക്രമത്തില്‍ കൈക്ക് പൊട്ടലുണ്ടെന്നായിരുന്നു എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞിരുന്നത്. ഭരണ കക്ഷി എംഎല്‍എയുടെ കൈ പൊലീസ് തല്ലിയൊടിച്ചു എന്ന രീതിയില്‍ സംഭവം വന്‍ വിവാദമായിരുന്നു. ഇതോടെ സിപിഐക്ക് അകത്തും പുറത്തും വിവാദം കത്തി നില്‍ക്കെയാണ് പുതിയ സംഭവ വികാസം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Kochi, MLA, Police, Attack, CPI, District Collector, Report.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?