ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി

കാസര്‍കോട് (www.evisionnews.co): മെഗ്രാല്‍ പുത്തൂര്‍ കടവത്ത് വിഗാന്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും തവ പേയിന്റ് കടവത്തും ചേര്‍ന്ന് നടത്തിയ ലോകകപ്പ് ഓണ്‍ലൈന്‍ ക്രിക്കറ്റ് പ്രവചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത 335 പേരില്‍ 210 പേരും ഇന്ത്യ ലോക കപ്പ് നേടും എന്ന് പറഞ്ഞാണ് ഉത്തരം അയച്ചത്. ഓണ്‍ലൈനിലൂടെ അഞ്ചു ചോദ്യങ്ങളുള്ള മത്സരത്തില്‍ 

ഇംഗ്ലണ്ട്, റോഹിത്ത് ശര്‍മ്മ, മിച്ചല്‍ സ്റ്റര്‍ക്ക്, ന്യൂസ്ലന്റ് എന്നീ നാലു ശരിയുത്തരങ്ങള്‍ അയച്ചത് റാഷിദ് ബള്ളൂര്‍, മുഹമ്മദ് റമസാന്‍ കെ.ബി, അബ്ദുല്‍ ഷമീല്‍ മൊഗ്രാല്‍ പുത്തൂര്‍, അബ്ദുല്‍ മുബാറക്ക് ഉപ്പള, ഷാഫി പഞ്ചം പുത്തൂര്‍ എന്നിവരാണ്. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ അബ്ദുല്‍ ഷമീല്‍ മൊഗ്രാല്‍ പുത്തൂര്‍ വിജയിയായി പ്രഖ്യാപിച്ചു. വിജയിക്ക് അബ്ദുള്ള കടവത്ത് സമ്മാനം നല്‍കി ക്ലബ് സെക്രട്ടറി ദില്‍ഷാദ് കടവത്ത് ക്യാഷ് അവാര്‍ഡ് നല്‍കി. ക്ലബ് ട്രഷറര്‍ വാരിസ് ഐഡന്റിറ്റി, സഫാദ് വൈദ്യര്‍, സഫ്തര്‍ കടവത്ത് സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?