കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ പുറത്താക്കിയ ബിജെപിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി; എല്ലാവരേയും വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന ഒരു ദിവസം ബിജെപിക്ക് വരുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: (www.kvartha.com 24.07.2019) കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ പുറത്താക്കിയ ബിജെപിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. എല്ലാവരേയും വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന ഒരു ദിവസം ബിജെപിക്ക് വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക വിമര്‍ശനവുമായി രംഗത്തെത്തിയത്.
എല്ലാവരേയും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത, എല്ലാവരേയും ഭീഷണിപ്പെടുത്താന്‍ സാധിക്കാത്ത, എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിനം വരും.
അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബിജെപിയുടെ അനിയന്ത്രിതമായ അഴിമതി, ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, ദശകങ്ങളായി അധ്വാനവും ത്യാഗവും കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവ സഹിക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രിയങ്ക ട്വീറ്റില്‍ കുറിച്ചു.
വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കര്‍ണാടകയിലെ കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തിയും പണം കൊടുത്തും സ്വാധീനിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
അതേസമയം കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണതോടെ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ബിജെപി നിയമസഭാ കക്ഷി നേതാക്കളുടെ യോഗം യെദ്യൂരപ്പയുടെ വീട്ടില്‍ നടന്ന് വരികയാണ്. എംപിമാരും മറ്റു നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: After Karnataka blow, Priyanka Gandhi warns BJP, says everything can’t be bought, New Delhi, News, Politics, Congress, BJP, Twitter, Criticism, National.

Powered by Info News For You

Comments
Post a Comment