നെറ്റ് ബാങ്കിംഗ് ചാര്‍ജുകള്‍ ഇനി മുതല്‍ ഈടാക്കില്ലെന്ന് എസ്.ബി.ഐ

Image result for sbi

(www.evisionnews.co) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ നെറ്റ് ബാങ്കിംഗ് ചാര്‍ജുകള്‍ ഒഴിവാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി വഴിയുള്ള ഇടപാടുകള്‍ക്കുള്ള ചാര്‍ജുകളാണ് എസ്.ബി.ഐ ഒഴിവാക്കിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരം ചാര്‍ജുകള്‍ ഒഴിവാക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ബി.ഐയുടെ നടപടി.

ഡിജിറ്റല്‍ ഇടപാടുകളുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു റിസര്‍വ് ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. എന്‍.ഇ.എഫ്.ടി വഴി രണ്ടു ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാനാകും. അതിനാല്‍ തന്നെ ഇടപാടുകാര്‍ ഏറെയാണ് ഇതിനെ ആശ്രയിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ എന്‍.ഇ.എഫ്.ടി വഴിയുള്ള ഇടപാടിന് ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെയും, ആര്‍.ടി.ജി.എസ് ഇടപാടിന് ആഞ്ചു രൂപ മുതല്‍ 50 രൂപ വരെയുമാണ് ചാര്‍ജ് ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?