ആദിവാസി വിഭാഗത്തില്‍പെട്ട പോലീസുദ്യോഗസ്ഥന്റെ ദുരൂഹമായ മരണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി
പാലക്കാട്: (www.kvartha.com 28.07.2019) ആദിവാസി വിഭാഗത്തില്‍പെട്ട പോലീസുദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ ആദിവാസി വിഭാഗത്തില്‍ പെട്ട അഗളി സ്വദേശിയായ കുമാര്‍ എന്ന പോലീസുകാരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബിജെപി പാലക്കാട് ജില്ലാ ഘടകം ആരോപിച്ചു.
ജോലി സ്ഥലത്ത് വിവേചനവും പീഡനവും ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം പുറമേ നിന്നുള്ള ഒരു ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുകൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ. കുമാര്‍ ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങള്‍ ഇല്ലെന്ന് കുടുംബക്കാര്‍ പറയുന്നത് അവിശ്വസിക്കേണ്ട സാഹചര്യം ഇല്ല. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോട് കൂടിയാണോ പോലീസ് ക്യാമ്പുകളില്‍ പീഡനം നടന്നുവരുന്നത് എന്നും അന്വേഷണ വിധേയമാക്കേണ്ടതാണ്. ബിജെപി ആവശ്യപ്പെട്ടു.
സമൂഹത്തില്‍ പിന്നോക്ക വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്ക് നേരെ പോലീസ് ക്യാമ്പുകളില്‍ വിവേചനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണമെന്ന് ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ കൃഷ്ണദാസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Police, Death, BJP, palakkad, Advocate, Tribal, Camp, Cop's suicide: BJP for judicial investigation

Powered by Info News For You
Comments
Post a Comment