'തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല'; കുറിപ്പ് എഴുതിവച്ച് സൈനിക ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു, കയ്യക്ഷരവിദഗ്ധരുടെ സഹായം തേടുമെന്ന് പോലീസ്

ന്യൂഡല്‍ഹി: (www.kvartha.com 09.07.2019) 'തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല' എന്ന് കുറിപ്പ് എഴുതിവെച്ച് സൈനിക ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ വീട്ടുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ ജെ സി ബറുവ(51) ആണ് മരിച്ചത്. അദ്ദേഹം കശ്മീരില്‍  സുബേദാര്‍ മേജറായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു.

മുറിയില്‍ ഒരാള്‍ മരിച്ച നിലയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. ആത്മഹത്യാക്കുറിപ്പ് പോലീസ് മുറിയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ബറുവയാണെന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യാക്കുറിപ്പ് ബറുവ തന്നെയാണോ എഴുതിയതെന്ന് തിരിച്ചറിയാന്‍ കയ്യക്ഷരവിദഗ്ധരുടെ സഹായം തേടുമെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയുടെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

 New Delhi, News, National, Death, Suicide, Dead Body, Police, Army Officer Commits Suicide After Hanging Self From Ceiling Fan: Police

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Death, Suicide, Dead Body, Police,  Army Officer Commits Suicide After Hanging Self From Ceiling Fan: Police


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?