ശിവകുമാറിനോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു പോലീസ്; ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്; പ്രദേശത്ത് നിരോധനാജ്ഞ

മുംബൈ: (www.kvartha.com 10.07.2019) കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ സോഫിടെല്‍ ഹോട്ടലിനും പരിസരത്തും മുംബൈ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന പൊവെയ് പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടുന്ന 500 മീറ്റര്‍ പരിധിയിലാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം, എം.എല്‍.എമാരെ കാണാതെ മടങ്ങില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ശിവകുമാര്‍ മടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, ഹോട്ടലിന് മുന്നില്‍ തന്നെ തുടരുമെന്നാണ് ശിവകുമാറിന്റെ വാദം.

Mumbai Police imposes section 144 outside rebel K'taka MLAs' hotel, Mumbai, News, Politics, Trending, Karnataka, Police, Warning, Arrest, Hotel, National

വിമതരെ അനുനയിപ്പിക്കാനായി എത്തിയ ശിവകുമാറിനെതിരെ ഹോട്ടലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും സംഘടിച്ചിരുന്നു. ഇതിന് പിന്നാലെ മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിവകുമാറിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

ഇതേ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് വിവരം. അതേസമയം ഡി.കെ. ശിവകുമാറിനോട് തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. തിരികെ പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ജൂലൈ ഒമ്പത് മുതല്‍ 12 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലുപേരില്‍ കൂടുതല്‍ ആളുകള്‍ പ്രദേശത്ത് സംഘം ചേരുന്നത് ഇതുപ്രകാരം നിരോധിച്ചു.

നേരത്തെ, തങ്ങളുടെ രാജി സ്വീകരിക്കാത്ത കര്‍ണാടക നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്പീക്കര്‍ തന്റെ ഭരണഘടനാപരമായ ബാധ്യതകള്‍ മറക്കുന്നുവെന്ന് കാട്ടിയാണ് ഇവര്‍ കോടതിയിലെത്തിയിരിക്കുന്നത്.

ഭൂരിപക്ഷം നഷ്ടപ്പെട്ട സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ ബോധപൂര്‍വം തങ്ങളുടെ രാജി വൈകിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സമീപിച്ചെങ്കിലും ഹര്‍ജി വ്യാഴാഴ്ച മാത്രമേ പരിഗണിക്കൂ എന്നാണ് അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai Police imposes section 144 outside rebel K'taka MLAs' hotel, Mumbai, News, Politics, Trending, Karnataka, Police, Warning, Arrest, Hotel, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?