പുറത്ത് മാത്രമല്ല, ട്രെയിനിന് അകത്തും പെരുമഴയാണ്'; ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കുട പിടിച്ച് നടന്റെ ലൈവ് യാത്ര, വിനോദ് കോവൂറിന്റെ ഫേസ്ബുക്ക് ലൈവ് വൈറലായി, ഉടന്‍ പരിഹാരം കാണുമെന്ന് റെയില്‍വെ അധികൃതര്‍

കൊച്ചി: (www.kvartha.com 22.07.2019) ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കുട പിടിച്ച് നടന്റെ ലൈവ് യാത്ര. എറണാകുളത്തു നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിനിലാണ് മഴ നനഞ്ഞുള്ള യാത്ര.'പുറത്ത് നല്ല മഴയാണ് ട്രെയിനിന് അകത്തും മഴയാണ്', എന്ന വിവരണത്തോടെ തുടങ്ങുന്ന വിനോദ് കോവൂറിന്റെ യാത്ര ട്രെയിനില്‍ കുടചൂടിയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുന്ന സഹയാത്രികരും തലയില്‍ ടവ്വലിട്ട് മൂടിയും കുട പിടിച്ചുമാണ് വിഡിയോയില്‍ കാണുന്നത്.

ഇന്റര്‍സിറ്റി എക്സ്പ്രസില്‍ സ്ഥിരമായി യാത്രചെയ്യുന്ന ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപേരുടെ ദുരിതയാത്ര, നടന്‍ ഫേസ്ബുക്ക് പേജില്‍ ലൈവിലെത്തി കാണിക്കുകയായിരുന്നു. ചോര്‍ന്നൊലിക്കുന്ന മഴയത്തുള്ള യാത്രക്കാരുടെ ദുരിതാവസ്ഥ പുറം ലോകത്തെ അറിയിക്കാനായിരുന്നു ലൈവ്. ഉടന്‍ പരിഹാരം കാണുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

Kochi, News, Kerala, Train, Train, Facebook, Railway, post, It’s raining outside and inside the Intercity Express; Actor Vinod Kovoor’s Facebook live post becomes viral

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Train, Train, Facebook, Railway, post, It’s raining outside and inside the Intercity Express; Actor Vinod Kovoor’s Facebook live post becomes viral


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?