കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം, കേസില്‍ ആരെയും സംരക്ഷിക്കാനോ, വെള്ളപൂശാനോ പാര്‍ട്ടി ശ്രമിക്കില്ലെന്നും ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: (www.kvartha.com 02.07.2019) പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ ചിട്ടി തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം. കേസില്‍ ആരെയും സംരക്ഷിക്കാനോ, വെള്ളപൂശാനോ പാര്‍ട്ടി ശ്രമിക്കില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു.


സംഭവത്തില്‍ ഇടുക്കി എസ്പിയുടെ പങ്കും അന്വേഷിക്കണമെന്ന് പറഞ്ഞ ജയചന്ദ്രന്‍ കസ്റ്റഡി മരണത്തില്‍ ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ആവര്‍ത്തിച്ചു.

അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്ന് മരിച്ച രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Politics, CPM, Police, Case, Custody, Criminal Case, Crime, K K Jayachandran, CPM on custodial death 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?