മത്സ്യവില്‍പനക്കാരുമായി നഗരസഭ സെക്രട്ടറി ചര്‍ച്ച നടത്തി; രേഖാമൂലം പരാതി നല്‍കാന്‍ നിര്‍ദേശം, സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കിയത് കോടതിയില്‍ നിന്നും അനുകൂലവിധിയുമായി വന്നതിനാലെന്ന് അധികൃതര്‍
കാസര്‍കോട്: (www.kasargodvartha.com 30.07.2019) നുള്ളിപ്പാടിയില്‍ സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നഗരസഭ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ മത്സ്യത്തൊഴിലാളികളുമായി നഗരസഭ സെക്രട്ടറി വി സജികുമാര്‍ ചര്‍ച്ച നടത്തി. അദ്ദേഹത്തിനു മുന്നില്‍ മത്സ്യവില്‍പനക്കാര്‍ പരാതിക്കെട്ടുകളഴിച്ചു. മാസ് പെറ്റീഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കുകയും പ്രശ്‌ന പരിഹാരത്തിന് വേണ്ട നടപടികള്‍ കൈകൊള്ളാമെന്നും സെക്രട്ടറി മത്സ്യവില്‍പനക്കാരെ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് 50 ഓളം മത്സ്യവില്‍പനക്കാര്‍ കൂട്ടമായി നഗരസഭയിലെത്തി സെക്രട്ടറിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കാസര്‍കോട്ട് നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള മത്സ്യമാര്‍ക്കറ്റുള്ളപ്പോള്‍ മറ്റൊരു സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് മത്സ്യവില്‍പനക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. എന്നാല്‍ കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായതിനെ തുടര്‍ന്നാണ് മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കിയതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. നേരത്തെ മത്സ്യമാര്‍ക്കറ്റ് തുടങ്ങുന്ന സ്ഥലത്തെ രണ്ട് കുടുംബങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും മാര്‍ക്കറ്റിന് അനുകൂലമായ വിധിയാണുണ്ടായത്. തുടര്‍ന്ന് പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റും മാലിന്യ സംസ്‌കരണ പ്ലാന്റ് അടക്കമുള്ള കാര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മത്സ്യമാര്‍ക്കറ്റിന് നഗരസഭ അനുമതി നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്വകാര്യ മത്സ്യമാര്‍ക്കറ്റ് ആരംഭിച്ചതോടെ തങ്ങളുടെ കച്ചവടം കുറയുകയും മത്സ്യങ്ങള്‍ വാങ്ങാനാളില്ലാതെ കളയേണ്ട സ്ഥിതിയുമാണുള്ളതെന്നാണ് മത്സ്യവില്‍പനക്കാരുടെ പരാതി. ഇപ്പോള്‍ തങ്ങളുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. വര്‍ഷത്തേക്ക് രണ്ടു ലക്ഷം രൂപയോളം വാടക നല്‍കുന്നുണ്ടെങ്കിലും നഗരസഭയുടെ മത്സ്യമാര്‍ക്കറ്റില്‍ യാതൊരു നവീകരണ പ്രവര്‍ത്തനവും നടത്തുന്നില്ലെന്നും മത്സ്യവില്‍പനക്കാര്‍ കുറ്റപ്പെടുത്തുന്നു. പരമ്പരാഗത മത്സ്യവില്‍പനക്കാരെ നഗരസഭ സംരക്ഷിക്കുക, നഗരസഭയുടെ മേല്‍നോട്ടത്തില്‍ മത്സ്യമാര്‍ക്കറ്റുള്ളപ്പോള്‍ നഗരസഭപരിധിയില്‍ ചെറുകിട കച്ചവടം ഒഴിപ്പിക്കുക, സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നല്‍കിയ അനുമതി റദ്ദാക്കുക, നിലവിലെ മാര്‍ക്കറ്റ് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മത്സ്യവില്‍പനക്കാര്‍ ഉന്നയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Top-Headlines, fishermen, Secretary, Fish sellers discussed problem with Municipal Secretary
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment