കാസര്‍കോടിന്റെ ഫുട്‌ബോള്‍ പെരുമയുമായി അഞ്ചു കുട്ടിത്താരങ്ങള്‍ പ്രഫഷനല്‍ ക്ലബുകളിലേക്ക്


കാസര്‍കോട് (www.evisionnews.co): ജില്ലയുടെ ഫുട്‌ബോള്‍ പെരുമക്ക് നേര്‍സാക്ഷ്യമായിഅഞ്ചു താരങ്ങള്‍ പ്രഫഷനല്‍ ക്ലബുകളിലേക്ക് ചേക്കേറുന്നു. കാല്‍പന്തുകളിയുടെ ഈറ്റില്ലത്ത് നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് നാലുപേരും ബംഗളൂരു ഓസോണ്‍ എഫ്‌സിയിലേക്ക് ഒരാള്‍ക്കുമാണ് സെലക്ഷന്‍ ലഭിച്ചത്. തൃക്കരിപ്പൂരിലെ ഫുട്ബാള്‍ അക്കാദമികളില്‍ നിന്നുള്ള എം. മുഹമ്മദ് (അണ്ടര്‍ 15), ആകാശ്രവി, അക്ഷയ് മണി, യു. ജ്യോതിഷ് (അണ്ടര്‍ 17) എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

കാലിക്കടവില്‍ നിന്നുള്ള എം. ആദര്‍ശ് ബംഗളൂരു ഓസോണ്‍ എഫ്.സിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നുപേര്‍ തൃക്കരിപ്പൂര്‍ ഫുട്ബാള്‍ അക്കാദമിയില്‍ നിന്നുള്ളവരാണ്. നാലാമന്‍ നായനാര്‍ ഫുട്ബാള്‍ അക്കാദമിയുടെ ഭാഗമാണ്. ഇവര്‍ ബ്ലാസ്റ്റേഴ്സ് ജൂനിയര്‍ ടീമിന്റെ ഭാഗമാകും. കഴിഞ്ഞ മാസം തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയം, കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടന്ന ട്രയല്‍സിലൂടെയാണ് ടീമിനെ തെരഞ്ഞെടുത്തത്.

ആകാശ് രവി, ജ്യോതിഷ്, മുഹമ്മദ് എന്നിവര്‍ ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലും അക്ഷയ് മണി ചേലാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിലും പഠിക്കുകയാണ്. പിലിക്കോട് എരവില്‍ സ്വദേശിയായ ആദര്‍ശ് സീനിയര്‍ നാഷണല്‍സിലും ജൂനിയര്‍ നാഷനല്‍സിലും കേരളത്തിനായി ജേഴ്‌സി അണിഞ്ഞു. സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നേടിയ കാസര്‍കോട് ടീം അംഗം കൂടിയാണ്. അനില്‍ കുമാര്‍- സുചിത്ര ദമ്പതിമാരുടെ മകനാണ്.

എടാട്ടുമ്മലിലെ ഹരീഷ്- സുധ ദമ്പതിമാരുടെ മകളാണ് ജ്യോതിഷ്. കെ.എസ്.ഇ.ബി ജീവനക്കാരന്‍ ഉദിനൂരിലെകെ. രവി- ഷീബ ദമ്പതിമാരുടെ മകനാണ് ആകാശ്. ചന്തേരയിലെ എം. മുഹമ്മദ് കൊയോങ്കരയിലെ എ.ജി അബ്ദുസമദിന്റെയും നഷീദയുടെയും മകനാണ്. കാറമേലിലെ മണി- ശെല്‍വി ദമ്പതിമാരുടെ മകനാണ് അക്ഷയ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?