വിവാഹവേദിയില്‍ നിന്ന് ആര്യകൃഷ്ണ നേരെ പരീക്ഷാഹാളിലേക്ക്

കൊടുങ്ങല്ലൂര്‍: (www.kvartha.com 09.07.2019) വിവാഹവേദിയില്‍ നിന്ന് ആര്യകൃഷ്ണ നേരെ പരീക്ഷാഹാളിലേക്ക്. വിവാഹമുഹൂര്‍ത്തത്തിനും പരീക്ഷാ സമയത്തിനുമിടയില്‍ അര മണിക്കൂര്‍ മാത്രം. ഈ നേരം കൊണ്ട് 30 കിലോമീറ്ററിലധികം പിന്നിടുകയും വേണം. എന്നിട്ടും പരീക്ഷ എഴുതണമെന്നു തന്നെയായിരുന്നു ആര്യകൃഷ്ണയുടെ തീരുമാനം. വരന്‍ അഖിലും വീട്ടുകാരും ഒപ്പം നിന്നതോടെ കൃത്യസമയത്തു തന്നെ ആര്യകൃഷ്ണ ബി.എഡ്. പരീക്ഷയെഴുതി.

തിങ്കളാഴ്ച രാവിലെ 9.30-നായിരുന്നു കൊടകര മനക്കുളങ്ങര കോപ്പുള്ളിപ്പറമ്പില്‍ സദാനന്ദന്റെയും സുമയുടെയും മകള്‍ ആര്യകൃഷ്ണയുടെയും കുഴിക്കാട്ടുശ്ശേരി വടക്കൂട്ട് വീട്ടില്‍ അഖിലിന്റെയും വിവാഹം. ജൂലായ് മൂന്നിന് നടക്കേണ്ടിയിരുന്ന പരീക്ഷ സര്‍വകലാശാല മാറ്റിവച്ചത് അതേ ദിവസത്തേക്ക്.

Bride busy writing exam on wedding day; Groom waits for her outside hall, News, Local-News, Marriage, Examination, Kerala

വിവാഹത്തിനുള്ള ഒരുക്കങ്ങളും ക്ഷണവും പൂര്‍ത്തിയായ ശേഷമാണ് പരീക്ഷാതീയതി മാറ്റിയ അറിയിപ്പ് കിട്ടിയത്. പരീക്ഷ ഉപേക്ഷിക്കാന്‍ പലരും ഉപദേശിച്ചുവെങ്കിലും വിട്ടുകളയേണ്ടെന്ന് തന്നെയായിരുന്നു ആര്യയുടെയും അഖിലിന്റെയും തീരുമാനം.

കൊടകര മനകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍ താലികെട്ടിനു ശേഷം ഇരുവരും ഏതാനും സുഹൃത്തുക്കളുമായി കാറില്‍ ആനാപ്പുഴയിലെ ഡോ. പല്‍പ്പു മെമ്മോറിയല്‍ ബി.എഡ്. കോളജിലെ പരീക്ഷാകേന്ദ്രത്തിലേക്ക് പായുകയായിരുന്നു. കല്യാണവസ്ത്രമോ ആഭരണങ്ങളോ മാറ്റാന്‍പോലും സമയമുണ്ടായിരുന്നില്ല.

വിവാഹ വേഷത്തില്‍ പരീക്ഷാ ഹാളിലേക്കുള്ള വരവ് പലരെയും അമ്പരപ്പിച്ചുവെങ്കിലും സഹപാഠികള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. 12.30-ന് പരീക്ഷ എഴുതിയിറങ്ങിയശേഷം വീണ്ടും വിവാഹവേദിയിലേക്ക്. അതുവരെ പരീക്ഷാകേന്ദ്രത്തിനു മുമ്പില്‍ കാത്തിരിപ്പായിരുന്നു വരനും കൂട്ടുകാരും.

Keywords: Bride busy writing exam on wedding day; Groom waits for her outside hall, News, Local-News, Marriage, Examination, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?