ഹാര്‍ബറില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

മലപ്പുറം: (www.kvartha.com 02.07.2019) ഹാര്‍ബറില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. താനൂരില്‍ മത്സ്യ ബന്ധനത്തിനിടെ കടലില്‍ വീണ ചീരാന്‍കടപ്പുറം സ്വദേശി കാമ്പ്രകത്ത് റാഫി(37)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെ താനൂര്‍ ഹാര്‍ബര്‍ പരിസരത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.

ഉടന്‍ തന്നെ മത്സ്യതൊഴിലാളികള്‍ കരക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ മരണം സംഭവിച്ചു. ഭാര്യ: നജ്മു. മക്കള്‍: മുഹമ്മദ് നിദാസ്, മുഹമ്മദ് നിയാദ്, റഹ് മുന്നിസ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Kerala, News, Death, Fishermen, Injured, Sea, Injured Fisherman dies during treatment . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?