അബ്ദുള്ളക്കുട്ടി മഞ്ചേശ്വരം സ്വപ്‌നം പൊലിയുന്നു: നൂറ് മുസ്ലിം വോട്ട് പോലും കിട്ടില്ലെന്ന് ബി.ജെ.പി പ്രാദേശിക നേതൃത്വം


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത മുളയിലേനുള്ളി ബി.ജെ.പി പ്രാദേശിക നേതൃത്വം. ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ് ഭണ്ഡാരിയാണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം തള്ളി രംഗത്തുവന്നത്. അബ്ദുള്ളക്കുട്ടി മത്സരിച്ചാല്‍ മുസ്ലിം വിഭാഗത്തിന്റെ നൂറുവോട്ട് പോലും അധികം കിട്ടില്ലെന്ന് സതീഷ് ചന്ദ് ഭണ്ഡാരി പറഞ്ഞു. പ്രമുഖ മാധ്യമത്തോടാണ് ഭണ്ഡാരിയുടെ പ്രതികരണം.

മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്. കന്നട നാട്ടില്‍ ഇവിടുത്തുകാര്‍ തന്നെ മത്സരിക്കും. ഇനി പുറത്തുനിന്ന് ആരെങ്കിലും വരുന്നെങ്കില്‍ അത് കെ. സുരേന്ദ്രന്‍ തന്നെയായിരിക്കുമെന്നും ഭണ്ഡാരി പറഞ്ഞു. അബ്ദുള്ളക്കുട്ടി മത്സരിക്കുന്നെങ്കില്‍ അദ്ദേഹം കണ്ണൂരില്‍ പോയി മത്സരിക്കട്ടെ, അതല്ലേ അദ്ദേഹത്തിന്റെ നാട്. മഞ്ചേശ്വരത്ത് വന്ന് സ്ഥാനാര്‍ത്ഥി ആയത് കൊണ്ട് പാര്‍ട്ടിക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്നും ഭണ്ഡാരി പറഞ്ഞു.

കെ. സുരേന്ദ്രനാണോ രവീശതന്ത്രി കുണ്ടാറാണോ സ്ഥാനാര്‍ത്ഥിയായി വരുന്നതെന്ന് ഇപ്പോള്‍ അറിയില്ല. മണ്ഡലത്തിന് പുറത്തുനിന്ന് ഒരാളെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചാല്‍ അത് കെ. സുരേന്ദ്രനായിരിക്കും. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരാളെ പാര്‍ട്ടി പരിഗണിക്കാനിടയില്ലെന്നും ഭണ്ഡാരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് വോട്ടുനില വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍ മണ്ഡലം ബി.ജെ.പിയെ കൈവിട്ടുവെന്ന് അര്‍ത്ഥമില്ലെന്നും ഭണ്ഡാരി പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?