മധ്യനിരയില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു ബാറ്റ്സ്മാന്‍ ഇല്ലാതെ പോയി; ധവാന്റെ പരിക്ക് തിരിച്ചടിയായി, ഇന്ത്യ എന്തുകൊണ്ട് തോറ്റു എന്നതിന്റെ കാരണം വ്യക്തമാക്കി രവി ശാസ്ത്രി

ലണ്ടന്‍: (www.kvartha.com 13.07.2019) മധ്യനിരയില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു ബാറ്റ്സ്മാന്‍ ഇല്ലാതെ പോയതാണ് ലോകകപ്പില്‍ ഇന്ത്യയുടെ പുറത്താകലിന് കാരണമെന്ന് രവി ശാസ്ത്രി. ന്യൂസിലന്‍ഡിനെതിരെ തോല്‍ക്കാന്‍ കാരണമായതിന്റെ ഏക കാരണം ഇതാണെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു. രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റതോടെ മധ്യനിരയിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോയെന്നും ശാസ്ത്രി പറഞ്ഞു.


ലോകകപ്പ് പുറത്താകലിന് ശേഷം ആദ്യമായിട്ടാണ് മത്സരത്തെ കുറിച്ച് ശാസ്ത്രി സംസാരിക്കുന്നത്. മധ്യനിരയില്‍ നമുക്കൊരു ഉറപ്പില്ലാതെ ബാറ്റ്‌സ്മാന്‍ ഇല്ലാതെ പോയി, ആ ഒരു ഭാഗമാണ് ടീമിനെ എപ്പോഴും ബാധിച്ചത്, രാഹുല്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ അദ്ദേഹത്തിന് ഓപ്പണാവേണ്ടി വന്നു. പിന്നീട് വിജയ് ശങ്കറിനെ ദൗത്യമേല്‍പ്പിച്ചെങ്കിലും അദ്ദേഹത്തിനും പരിക്കേറ്റത് തിരിച്ചടിയായെന്നും രവി ശാസ്ത്രി പറഞ്ഞു.

മായങ്ക് അഗര്‍വാളിനെ കളിപ്പിക്കാനുള്ള തീരുമാനമൊന്നുമുണ്ടായിരുന്നില്ല. ഒരുപക്ഷേ, ഈ പരിക്കുകളെല്ലാം സംഭവിക്കുന്നത് നേരത്തെ ആയിരുന്നെങ്കില്‍ മായങ്ക് കളിക്കുമായിരുന്നു. എന്നാല്‍ ഒരു പ്രധാന മത്സരത്തില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ കഴിയുമായിരുന്നില്ലെന്നും ശാസ്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Sports, Cricket, World Cup, Virat Kohli, New Zealand, Ravi Shastri admits middle order was a problem for Team India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?