ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍: യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം

ദേശീയം (www.evisionnews.co): ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് അവശനാക്കി. തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24കാരനായ യുവാവിന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

നാഗപട്ടണം കില്‍വേലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പോറവച്ചേരി സ്വദേശി മുഹമ്മദ് ഫിസന്‍ ഖാനാണ് മര്‍ദനമേറ്റത്. ഇയാള്‍ ഫെയ്‌സ്ബുക്കില്‍ ബീഫ് സൂപ്പിന്റെ ചിത്രം പോസ്റ്റുചെയ്യുകയും അതിന്റെ സ്വാദിനെ പറ്റി വിവരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗ്രാമത്തില്‍ നിന്നുള്ള ഒരുകൂട്ടം ആളുകള്‍ വ്യാഴാഴ്ച രാത്രി യുവാവിന്റെ വീട്ടിലെത്തുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഗ്രാമത്തില്‍ ഒരു ഫോട്ടോകോപ്പി ഷോപ്പ് നടത്തുകയാണ് ഫിസന്‍.

പരിക്കേറ്റ യുവാവിനെ നാഗപട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍.ദിനേശ് കുമാര്‍ (28), ആര്‍ അഗൈതന്‍ (29), എ. ഗണേഷ് കുമാര്‍ (27), എം.മോഹന്‍ കുമാര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദിനേശ് കുമാര്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടി അംഗം കൂടിയാണ്. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?