കര്‍ണാടക നിര്‍മിത മദ്യവുമായി സ്ത്രീ അറസ്റ്റില്‍

ബേഡഡുക്ക: (www.kasargodvartha.com 02.07.2019) കര്‍ണാടക നിര്‍മിത മദ്യവുമായി സ്ത്രീയെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കൊളത്തൂര്‍ കരക്കയടുക്കം പ്രസന്നയെ (38)യാണ് ബന്തടുക്ക റേഞ്ച് എക്‌സൈസ് അധികൃതര്‍ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും ആറ് ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടിച്ചെടുത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ ബി അബ്ദുല്ല, എന്‍ വി ദിവാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എ ജനാര്‍ദനന്‍, പി മനോജ്, പി പി സതി, ഡ്രൈവര്‍ പി എസ് വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Liquor, Lady arrested with Liquor
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?