കനത്ത മഴ: ഹിമാചല്‍ പ്രദേശില്‍ ബഹുനിലകെട്ടിടം തകര്‍ന്നുവീണ് ആറു സൈനികര്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു; അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡെല്‍ഹി: (www.kvartha.com 15.07.2019) കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ ബഹുനിലകെട്ടിടം തകര്‍ന്നുവീണ് ആറു സൈനികര്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏഴു സൈനികര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ ഷിംലയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ സോളനില്‍ ഞായറാഴ്ചയാണ് സംഭവം.

അതേസമയം അഞ്ച് സൈനികരും 12 സാധാരണക്കാരും അടക്കം 17 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. രണ്ടു സംഘങ്ങളായെത്തിയ ദുരന്ത നിവാരണ സേന രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

7 Dead, 7 Soldiers Trapped In Himachal Building Collapse, New Delhi, News, Rain, Report, Police, Injured, Dead, Hospital, Treatment, Building Collapse, National

കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റിന്റെ ഉടമയുടെ ഭാര്യയും അപകടത്തില്‍ മരിച്ചു. മേഖലയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണു കെട്ടിടം തകര്‍ന്നുവീണത്. ഉത്തരാഖണ്ഡിലേക്കുള്ള യാത്രയ്ക്കിടെ സൈനികരും കുടുംബാംഗങ്ങളും റസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ഈ അവസരത്തിലാണ് ദുരന്തം സംഭവിച്ചത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

 7 Dead, 7 Soldiers Trapped In Himachal Building Collapse, New Delhi, News, Rain, Report, Police, Injured, Dead, Hospital, Treatment, Building Collapse, National

അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അനധികൃതമായി നിര്‍മാണം നടത്തിയ കെട്ടിടമാണു തകര്‍ന്നതെന്ന് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിട്ടു.

 7 Dead, 7 Soldiers Trapped In Himachal Building Collapse, New Delhi, News, Rain, Report, Police, Injured, Dead, Hospital, Treatment, Building Collapse, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 7 Dead, 7 Soldiers Trapped In Himachal Building Collapse, New Delhi, News, Rain, Report, Police, Injured, Dead, Hospital, Treatment, Building Collapse, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?