രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ആദ്യമായി തെരുവിലിറങ്ങി കര്‍ഷകരും ആദിവാസികളും
ന്യൂഡല്‍ഹി (www.evisionnews.co): രണ്ടാം മോദിസര്‍ക്കാരിനെതിരെ ആദ്യമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് കര്‍ഷകരും ആദിവാസികളും. ആദിവാസികളെ വനത്തില്‍നിന്ന് പുറത്താക്കാനുള്ള വനാവകാശ നിയമ ഭേദഗതിക്കെതിരെയാണ് രാജ്യവ്യാപക പ്രതിഷേധം നടന്നത്. കിസാന്‍സഭ, ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച്, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍, ഭൂമി അധികാര്‍ ആന്ദോളന്‍, എ.ഐ.യു.എഫ്.ഡബ്ല്യു.പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ശ്രമിച്ചില്ല. ആദിവാസികളുടെ അവകാശം ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് ഇടപെടണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള ആവശ്യപ്പെട്ടു. കിസാന്‍സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, എ.ഐ.യു.എഫ്.ഡബ്ല്യു.പി നേതാവ് റോമ മാലിക്, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ജി ദേവരാജന്‍, ഡി.എസ്.എം.എം ജോ. സെക്രട്ടറി നത്തു പ്രസാദ് സംസാരിച്ചു.
Powered by Info News For You

Comments
Post a Comment