മകളെ ക്രൂരമായി കൊന്നത് കാമുകനുമായുള്ള അവിഹിതം എതിര്‍ത്തതിന്; കിണറ്റിലെറിഞ്ഞത് പാതി ജീവനോടെ; കഴുത്തില്‍ ഷാള്‍ വലിച്ചുമുറുക്കിയത് തനിച്ച്; തെളിവെടുപ്പിനിടെ കൂസലില്ലാതെ മഞ്ജുഷ

നെടുമങ്ങാട്: (www.kvartha.com 04.07.2019) താനും കാമുകനും തമ്മിലുള്ള അവിഹിത ബന്ധത്തെ എതിര്‍ത്തതാണ് നെടുമങ്ങാട്ട് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിനാറുകാരിയായ മീരയെ കൊലപ്പെടുത്താന്‍ കാരണമെന്ന് മാതാവിന്റെ വെളിപ്പെടുത്തല്‍. അമ്മ മഞ്ജുഷയുടെ അവിഹിതബന്ധത്തെ മീര സ്ഥിരം എതിര്‍ത്തിരുന്നു.

സംഭവദിവസവും ഇതിനേച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

Unnatural death of sixteen year old in Nedumangad mother and her lover in custody, Local-News, News, Murder, Trending, Police, Probe, Custody, Kerala

കാമുകനുമൊത്തുള്ള ജീവിതത്തിന് തടസംനിന്ന മകളെ അമ്മയും കാമുകനും കഴുത്തില്‍ ഷാളിട്ടു മുറുക്കി ബോധരഹിതയാക്കിയ ശേഷം കിണറ്റിലെറിഞ്ഞത് പാതി ജീവനോടെയാണെന്ന സംശയം ഇതോടെ ബലപ്പെടുന്നു. കൊല്ലപ്പെട്ട മീരയുടെ (16) അമ്മ തെക്കുംകര പറണ്ടോട്ടെ വാടക വീട്ടില്‍ താമസിച്ചിരുന്ന മഞ്ജുഷ തെളിവെടുപ്പിനിടെ നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം ചുറ്റിക്കുന്നതാണ്.

എന്നാല്‍ മകളെ കൊന്നതിന്റെ ഒരു കുറ്റബോധമോ വിഷമമോ കൂടാതെ കൂസലില്ലാതെയാണ് അന്വേഷണ സംഘത്തിന് മുന്നില്‍ കൊലപാതകരംഗം അവര്‍ വിവരിച്ചത്. ജൂണ്‍ 10ന് രാത്രി 8.30 മണിയോടെ വാടകവീട്ടിലെ കിടപ്പുമുറിയില്‍ മീരയെ നടുക്കിരുത്തി മഞ്ജുഷയും അനീഷും തങ്ങളുടെ ബന്ധത്തെക്കുറിച്ച് മകളെ ധരിപ്പിച്ചു.

എന്നാല്‍ ബന്ധത്തിന് കൂട്ട് നില്‍ക്കാനാവില്ലെന്ന് മീര തറപ്പിച്ചു പറഞ്ഞതോടെ മഞ്ജുഷ കുപിതയായി. കഴുത്തില്‍ ഷാളിട്ട് വലിച്ചുമുറുക്കി ബോധരഹിതയാക്കിയ ശേഷം മീരയെ ഇരുവരും ചേര്‍ന്ന് വീടിന് വരാന്തയില്‍ കിടത്തി. അതിന് ശേഷം ബൈക്കില്‍ നെടുമങ്ങാട് കച്ചേരിനടയിലെ പമ്പിലെത്തി പെട്രോള്‍ നിറച്ചു.

തിരികെ വീട്ടിലെത്തി കുട്ടിയെ ബൈക്കിന് നടുക്കിരുത്തി നാലു കിലോമീറ്റര്‍ അകലെയുള്ള കാരാന്തലയിലെ അനീഷിന്റെ വീട്ടിലെ സിറ്റൗട്ടിലെത്തിച്ചു. അവിടെ നിന്നും വീടിനു പിറകിലുള്ള തൊഴുത്തിനു സമീപത്തെ പടിക്കെട്ടില്‍ കയറി മതിലിന് മുകളിലൂടെ കുട്ടിയെ സമീപത്തെ പുരയിടത്തിലിട്ടു.

ഈ സമയം മീരയുടെ ഞരക്കം ശ്രദ്ധയില്‍പ്പെട്ട അനീഷ് വീടിന്റെ മുകളില്‍ കയറി അവിടെയുണ്ടായിരുന്ന രണ്ട് സിമന്റ് ബ്ലോക്ക് കുട്ടിയുടെ ശരീരത്തില്‍ കെട്ടിവച്ച് വലിച്ചിഴച്ച് കിണറിനു സമീപത്തെ തെങ്ങിന്‍ ചുവട്ടിലിട്ടു. ഇതിന് ശേഷം കിണറിന്റെ മൂടി പൊക്കി തള്ളിയിടുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം വാടക വീട്ടില്‍ മടങ്ങിയെത്തിയ ഇരുവരും മുന്‍കൂട്ടി തയ്യാറാക്കിവച്ചിരുന്ന വസ്ത്രങ്ങളടങ്ങിയ ബാഗുമായി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. തമ്പാനൂരിലെത്തി ബൈക്ക് അവിടെ സൂക്ഷിക്കാന്‍ ഏല്പിക്കുകയും ബസില്‍ നാഗര്‍കോവിലിലേക്ക് പോയെന്നുമാണ് മൊഴി.

ബൈക്ക് പോലീസ് കണ്ടെടുത്തു. സംഭവസമയം മീര ധരിച്ചിരുന്ന ഷാളാണ് കൃത്യത്തിന് ഉപയോഗിച്ചത്. ഈ ഷാള്‍ മഞ്ജുഷയുടെ ബാഗില്‍ നിന്നാണ് കണ്ടെത്തിയത്. മീരയുടെ ചെരിപ്പുകളിലൊന്ന് കൃത്യം നടന്ന വീടിനു സമീപത്തു നിന്നും മറ്റൊന്ന് കിണറ്റിനടുത്ത് നിന്നും പോലീസ് കണ്ടെത്തി.

ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ മഞ്ജുഷയെയും അനീഷിനെയും ബുധനാഴ്ച ഉച്ചയോടെ കൃത്യം നടന്ന പറണ്ടോട് കോണത്തെ വാടകവീട്ടിലും മീരയുടെ മൃതദേഹം കിടന്ന കാരന്തല അനീഷിന്റെ വീടിനു സമീപത്തെ കിണറ്റിന് സമീപത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോള്‍ നാട്ടുകാര്‍ അക്രമാസക്തരായി.
പ്രതിഷേധം കല്ലേറിന്റെ വക്കിലെത്തിയതോടെ നാട്ടുകാരെ കൂടുതല്‍ പോലീസെത്തി വിരട്ടിയോടിക്കുകയായിരുന്നു. ചില സ്ത്രീകളും മഞ്ജുഷയെ തല്ലാനായി അടുത്തെത്തിയിരുന്നു. സി.ഐ രാജേഷ് കുമാറിന്റെയും എസ്.ഐ സുനില്‍ ഗോപിയുടെയും മേല്‍നോട്ടത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Unnatural death of sixteen year old in Nedumangad mother and her lover in custody, Local-News, News, Murder, Trending, Police, Probe, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?