സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ മിസൈല്‍ ആക്രമണ ശ്രമം
ഖമീസ് മുഷൈത്ത്: (www.kvartha.com 26.07.2019) സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ വ്യാഴാഴ്ചയും മിസൈല്‍ ആക്രമണ ശ്രമം നടന്നു. എന്നാല്‍ മിസൈല്‍ ആക്രമണശ്രമത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തതായി സൗദി അറേബ്യയുടെ ഔദ്യോഗികവാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഖമീസ് മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനുനേരെയായിരുന്നു മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായതെന്ന് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. യമനിലെ സന പ്രവിശ്യയില്‍നിന്നും ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരാണ് ഖമീസിലെ ജനവാസ കേന്ദ്രത്തിനു നേരെ മിസൈല്‍ തൊടുത്തുവിട്ടതെന്നും തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.
അതേസമയം കിംഗ് ഖാലിദ് എയര്‍ബേസ് ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന ഹൂതികളുടെ അവകാശവാദത്തെ തുര്‍ക്കി അല്‍ മാലിക്കി തള്ളി. ഹൂതികളുടെ പ്രസ്താവനക്കു കാരണം നിരാശയാണെന്നും യുദ്ധക്കുറ്റത്തിനു സമാനമായ ഹൂതികളുടെ പ്രവൃത്തിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ തെക്ക് ഭാഗത്ത് അബഹ വിമാനത്താവളത്തിനു നേരെ ഇക്കഴിഞ്ഞ ജൂലായ് മൂന്നിനുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ജൂണ്‍ 12ന് ഇതേ വിമാനത്താവളത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 26 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂണ്‍ 23നു അബഹ വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു സിറിയക്കാരന്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saudi-led Arab coalition intercepts Houthi drone targeting Khamis Mushait, News, Attack, Report, Saudi Arabia, Airport, Injured, World, Gulf.

Powered by Info News For You

Comments
Post a Comment