മഴയില്‍ മുങ്ങി വാഷിംഗ്ടണ്‍; വൈറ്റ് ഹൗസ് വെള്ളത്തില്‍, പോടോമാക് നദി കരകവിഞ്ഞു, വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യത

വാഷിംഗ്ടണ്‍: (www.kvartha.com 09.07.2019) കനത്ത മഴയെ തുടര്‍ന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ വൈറ്റ് ഹൗസ് വെള്ളത്തില്‍ മുങ്ങി. തിങ്കളാഴ്ച പെയ്ത മഴയില്‍ വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലാണ് വെള്ളം കയറിയത്. വാഷിംഗ്ടണിലെ റെയില്‍, റോഡ് ഗതാഗതവും വൈദ്യുതി വിതരണവും കനത്ത മഴയെ തുടര്‍ന്ന് വളരെ നേരം തടസ്സപ്പെട്ട സാഹചര്യവും ഉണ്ടായി.

ഒരു ദിവസം പെയ്യേണ്ട മഴയാണ് ഒരു മണിക്കൂറില്‍ തുടര്‍ച്ചയായി പെയ്തത്. ഇതേതുടര്‍ന്ന് നിരവധി വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ നിരവധി പേര്‍ കുടുങ്ങി. അവരെ രക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. തുടര്‍ച്ചയായ മഴയില്‍ പോടോമാക് നദി കരകവിഞ്ഞു. യുഎസ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചത് വരും ദിവസങ്ങളിലും തനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്.

Washington, News, World, Rain, Road, Office, White House Basement Offices Flooded After Heavy Rain In Washington
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Washington, News, World, Rain, Road, Office,  White House Basement Offices Flooded After Heavy Rain In Washington


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?