നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാര്‍ പോലീസിന്റെ അതിക്രൂര മര്‍ദനത്തിന് ഇരയായി, പോലീസ് തലങ്ങും വിലങ്ങും പ്രാകൃതമായ രീതിയില്‍ മര്‍ദിച്ചു; തടയാന്‍ എസ് ഐ ശ്രമിച്ചില്ല, കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് നാല് പ്രതികള്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

തൊടുപുഴ: (www.kvartha.com 04.07.2019) നെടുങ്കണ്ടത്ത് കസ്റ്റഡി മരണത്തിനിരയായ രാജ്കുമാര്‍ പോലീസിന്റെ അതിക്രൂര മര്‍ദനത്തിന് ഇരയായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാജ്കുമാറിനെ അന്യായമായി തടങ്കലില്‍ വെച്ച് പോലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12ന് വൈകുന്നേരം അഞ്ച് മണിമുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ 15-ാം തീയതി വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

സംഭവത്തില്‍ നാല് പ്രതികളാണുള്ളത്. ഇതില്‍ ഒന്നും നാലും പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായ മറ്റ് രണ്ടുപേരുടെ അറസ്റ്റ് ഇനിയും നടക്കാനുണ്ട്. നാല് പ്രതികളും ചേര്‍ന്നാണ് രാജ്കുമാറിനെ അതിക്രൂരമായി മര്‍ദിച്ചത്. സ്റ്റേഷന്‍ രേഖകള്‍ അടക്കം പലതും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. സ്റ്റേഷന്‍ രേഖകളിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Rajkumar was brutally beaten up by policemen, says remand report, Thodupuzha, News, Trending, Murder, Remanded, Custody, Report, Crime Branch, Kerala

രാജ് കുമാറിന്റെ ഇരു കാലുകളിലും കാല്‍ പാദങ്ങളിലും ക്രൂരമായി മര്‍ദനമേറ്റു. കേസിലെ നാലാം പ്രതിയും പോലീസ് ഡ്രൈവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ചാണ് രാജ്കുമാറിനെ മര്‍ദിച്ചത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന എസ്ഐ സാബു മര്‍ദനം തടയാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥരും രാജ്കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയിലും ലാത്തിക്കടിച്ചു. കാല്‍ പിന്നിലേക്ക് വലിച്ച് വെച്ച് ക്രൂര മര്‍ദനത്തിനിരയാക്കി.

മര്‍ദനത്തെ തുടര്‍ന്ന് അവശനിലയിലായെങ്കിലും രാജ്കുമാറിന് ചികിത്സ നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ചികിത്സ ലഭിക്കാതായതോടെ ന്യുമോണിയ ബാധിതനായ രാജ്കുമാര്‍ മരിക്കുകയായിരുന്നു. ഇതോടെയാണ് പോലീസുകാര്‍ക്കെതിരെ കേസ് എടുത്തത്.

അതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കുമാറിന്റെ അമ്മ കസ്തൂരി രംഗത്തെത്തി. ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ തൃപ്തിയില്ല. പോലീസുകാര്‍ക്ക് മാത്രമല്ല ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉരുട്ടിക്കൊലയില്‍ പങ്കുണ്ടെന്നും കസ്തൂരി തിരുവനന്തപുരത്ത് പറഞ്ഞു. അതിനിടെ, കേസില്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റിനു സാധ്യത തെളിയുന്നുണ്ട്.

സംഭവത്തില്‍ ജയില്‍ വകുപ്പിനു വീഴ്ചയുണ്ടെന്ന ആരോപണത്തിനിടെ വകുപ്പ് മേധാവി ഋഷിരാജ് സിങ് വ്യാഴാഴ്ച പീരുമേട് ജയില്‍ സന്ദര്‍ശിക്കും. ക്രൈംബ്രാഞ്ച് സംഘം കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.

കുമാറിന്റെ കസ്റ്റഡി കൊലപാതക കേസില്‍ രണ്ടിലേറെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ഉരുട്ടിക്കൊലയില്‍ നേരിട്ടു പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉണ്ടായതോടെ ആരോപണവിധേയരായവര്‍ അന്വേഷണ സംഘത്തിന് മുന്നിലെത്താന്‍ മടിക്കുകയാണ്. അന്വേഷണ സംഘത്തലവന്‍ ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറും.

ഇതിനിടെ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നെടുങ്കണ്ടം കോടതിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. അറസ്റ്റ് നടപടി ക്രമങ്ങളില്‍ വീഴ്ച സംഭവിച്ചോ എന്നാണ് പരിശോധിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.

ജയില്‍ ഡിഐജി സാം തങ്കയ്യനും നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി. ജയില്‍ അധികൃതര്‍ക്കു എതിരായ ആരോപണങ്ങളില്‍ വിശദമായ പരിശോധന നടത്തും. പോലീസ് കംപ്ലയിന്റ് അതോറിറ്റി വ്യാഴാഴ്ച നെടുങ്കണ്ടം സ്റ്റേഷനിലെത്തി തെളിവെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rajkumar was brutally beaten up by policemen, says remand report, Thodupuzha, News, Trending, Murder, Remanded, Custody, Report, Crime Branch, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?