എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ സമീപനം: കലക്ടര്‍ ജില്ലക്ക് ബാദ്ധ്യതയെന്ന് എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ഇരകളെ ഒന്നടങ്കം അപമാനിക്കുന്ന രീതിയില്‍ ജില്ലാ കലക്ടര്‍ നടത്തിവരുന്ന പ്രസ്താവനകളും നിഗമനങ്ങളും നിയമ വ്യവസ്ഥയോടുള്ള അനാദരവും വെല്ലുവിളിയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.

എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായി മലയോര മേഖലകളിലെ പാവപ്പെട്ട ജനങ്ങള്‍ അനുഭവിക്കുന്ന വേദനയും ദുരവസ്ഥയും പൂര്‍ണമായും തള്ളിപ്പറയുകയും എന്‍ഡോസള്‍ഫാന്‍ ദുരിതമെന്നത് കെട്ടുകഥയാന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന കലക്ടര്‍ ജില്ലക്ക് ബാധ്യതയായിരിക്കുകയാണ്

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയും ആരോഗ്യരംഗത്തെ പ്രമുഖ ഏജന്‍സികളും പഠനം നടത്തി ആധികാരികമായി രോഗകാരണം എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് സ്ഥിതികരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതൊന്നും വിശ്വാസയോഗ്യമല്ലെന്നും യഥാര്‍ത്ഥ കൃഷി ശാസ്ത്രജ്ഞന്‍ ഞാനാനെന്നും എന്റെ പഠനത്തില്‍ രോഗകാരണം എന്‍ഡോസള്‍ഫാന്‍ തളിച്ചത് മൂലമല്ലെന്നും അവകാശപ്പെടുന്ന ജില്ലാ കലക്ടര്‍ അല്‍പ്പത്തരമാണ് വിളമ്പുന്നത്.

ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയും കേരള സര്‍ക്കാറും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും രോഗബാധിതരായ ഇരകള്‍ക്ക് സാമ്പത്തിക സഹായവും ചികിത്സ സൗകര്യങ്ങളും നല്‍കാന്‍ ഉത്തരവിടുകയും അതിന് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും അതിന്റെ മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ തലത്തില്‍ സെല്ല് രൂപീകരിക്കുകയും ചെയ്തിട്ടുളളതാണ്. സെല്ലിന്റെ തീരുമാനം നടപ്പിലാക്കേണ്ട ജില്ലാ കലക്ടര്‍ തന്നെ നിരന്തരം കീടനാശിനി കമ്പനികള്‍ക്ക് വേണ്ടി വക്കാലത്ത് പിടിക്കുന്നത് അവരുടെ ഏജന്റായത് കൊണ്ടാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് എന്‍ഡോസള്‍ഫാള്‍ ഇരകള്‍ക്ക് പ്രത്യേക പാക്കേജുണ്ടാക്കി ധനസഹായവും ചികിത്സ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ വലിയ ബഹളമുണ്ടാക്കിയ കാസര്‍കോടുകാരനായ മന്ത്രിയും സി.പി.എമ്മും കലക്ടറുടെ അഭിപ്രായത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കണം. ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ അപമാനിക്കുകയും സത്യവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയും ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയും ചെയ്യുന്ന ജില്ലാ കലക്ടറെ തല്‍സ്ഥാനത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?