ഗള്‍ഫിലേക്കാണെന്ന് പറഞ്ഞ് ഇറങ്ങും; ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞ് നെടുമ്പാശേരിയില്‍ നിന്നും നൗഷാദ് വിമാനം കയറുന്നത് കരിപ്പൂരിലേക്ക്, പിന്നെ പറയാനുള്ളത് ആറുമാസത്തെ മോഷണയാത്രകള്‍, വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന കോടീശ്വരനായ മോഷ്ടാവിന്റെ കഥകളും തന്ത്രങ്ങളും കേട്ട് അമ്പരന്ന് കേരളം
മലപ്പുറം: (www.kvartha.com 25.07.2019) തീവണ്ടികളിലും വീട് കുത്തിത്തുറന്നും മോഷണം നടത്താറുള്ള ചെര്‍പ്പുളശ്ശേരി നെല്ലായ് സ്വദേശി ചെക്കിങ്ങല്‍ തൊടി നൗഷാദിനെ പോലീസ് പിടി കൂടിയപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നൗഷാദിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് താനൂര്‍ പോലീസ്. മോഷണത്തിനിടയില്‍ പിടികൂടുമ്പോള്‍ രക്ഷപ്പെടാന്‍ നൗഷാദ് പ്രയോഗിക്കുന്നത് വിവിധ തന്ത്രങ്ങളാണെന്നും പോലീസ് പറഞ്ഞു.
നൗഷാദിന് സ്വന്തമായിട്ട് പട്ടാമ്പിയില്‍ കോടികള്‍ വിലയുള്ള രണ്ടു വീടുകളാണുള്ളത്. ഗോള്‍ഡും പണവും നൗഷാദിന്റെ കയ്യിലുണ്ട് എന്നും പോലീസിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് പവനുകളാണ് നൗഷാദ് ഒരു പതിറ്റാണ്ടിലധികമായ മോഷണം കൊണ്ട് നൗഷാദ് അടിച്ചു മാറ്റിയിരിക്കുന്നത്. ചെര്‍പ്പുളശ്ശേരിയിലും പട്ടാമ്പിയിലും നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് നൗഷാദ്. പത്തുവരെയുള്ള മാത്രമാണ് ഇയാള്‍ പഠിച്ചിട്ടുള്ളത്.
നൗഷാദ് ഗള്‍ഫിലാണ് എന്നാണ് പൊതുവെ ഉള്ള വിവരം. വീട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് ആണെന്ന് പറഞ്ഞാണ് ഇറങ്ങുക. ഗള്‍ഫിലേക്ക് പോകാന്‍ ഒരുങ്ങുന്ന നൗഷാദിനെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ബന്ധുക്കള്‍ കൊണ്ടുവിടാറുണ്ടായിരുന്നു. എന്നാല്‍ നെടുമ്പാശേരിയില്‍ നിന്നും നൗഷാദ് പോകുന്നത് കരിപ്പൂരിലേയ്ക്കുള്ള ഫ്ളൈറ്റിലാണ്. ആറുമാസം കഴിയുമ്പോള്‍ വീണ്ടും നൗഷാദ് തിരിച്ചെത്തും.
വീടുകള്‍ പകല്‍ കണ്ടുവയ്ക്കുകയും രാത്രി വീട്ടില്‍ കയറി മോഷണം നടത്തുകയുമാണ് പതിവ്. ഇയാള്‍ നിരന്തരമായി തീവണ്ടിയില്‍ മോഷണയാത്രകള്‍ നടത്താറാണ് പതിവ്. ഓപ്പറേഷന്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല എന്നും പിടിവീണാല്‍ രണ്ടു വക്കീലുമാര്‍ കോടതിയില്‍ എത്തുമെന്നും പോലീസ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Malappuram, Kerala, Cheating, theft, Police, Case, House, thief arrested by police in malappuram

Powered by Info News For You

Comments
Post a Comment