മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു; മരണം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ, വിടപറയുന്നത് രണ്ട് യുപിഎ മന്ത്രിസഭകളില്‍ അംഗമായിരുന്ന രാഷ്ട്രീയ ചാണക്യന്‍

ഹൈദരാബാദ്: (www.kvartha.com 28.07.2019) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജയ്പാല്‍ റെഡ്ഡി (77) അന്തരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. രണ്ട് യുപിഎ മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ പൊതുജീവിതം തുടങ്ങിയ ജയ്പാല്‍ റെഡ്ഢി 15 വര്‍ഷം ആന്ധ്ര നിയമസഭാംഗമായിരുന്നു.


ഒസ്മാനിയ സര്‍വ്വകലാശാലയില്‍ പഠിക്കുന്ന സമയത്താണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയരംഗപ്രവേശനം ചെയ്തത്. 1970-ല്‍ അദ്ദേഹം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രഭാഷകന്‍ എന്ന നിലയില്‍ റെഡ്ഡി ശ്രദ്ധ നേടി. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും രാഷ്ട്രീയ ചാണക്യനായി മാറുകയായിരുന്നു അദ്ദേഹം.

ഐ കെ ഗുജ്റാളിന്റെയും മന്മോഹന്‌സിങ്ങിന്റെയും മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. പെട്രോളിയം, നഗരവികസനം, സാസ്‌കാരികം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളും ജയ്പാല്‍ റെഡ്ഡി കൈകാര്യം ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Obituary, Passed, Ex minister, Central Government, Congress, Andhra Pradesh, Assembly, UPA, Manmohan Singh, Congress leader Jaipal Reddi Passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?