കേരളത്തില്‍ പിടിമുറുക്കാന്‍ കച്ചകെട്ടിയിറങ്ങി ബി ജെ പി; ഉന്നംവെക്കുന്നത് ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളിലെ പ്രവാസികളെ
തിരുവനന്തപുരം : (www.kvartha.com 05.07.2019) കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ദേശീയ തലത്തില്‍ ഉജ്ജ്വല വിജയം നേടിയ ബി ജെ പിക്ക് കേരളത്തില്‍ നിന്നും ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞില്ല. അത് തികഞ്ഞ പരാജയമായാണ് ചൂണ്ടിക്കാട്ടുന്നത്. ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ബി ജെ പിയുടെ കേരളത്തിലെ പ്രചാരണം.
എന്നാല്‍ അതുകൊണ്ടൊന്നും കാലാകാലങ്ങളായുള്ള ഒരു സീറ്റ് എന്ന മോഹം യാഥാര്‍ത്ഥ്യമാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ല. ഇപ്പോഴിതാ കേരളത്തില്‍ പിടിമുറുക്കാന്‍ ക്രിസ്ത്യന്‍, മുസ്ലിം പ്രവാസികളെ അനുഭാവികളോ അംഗങ്ങളോ ആക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ആഗസ്റ്റ് 31നാണ് അംഗത്വ പ്രചാരണ പരിപാടി അവസാനിക്കുന്നത്. ഇതിനോടകം ഈ വിഭാഗങ്ങളില്‍ നിന്നുള്ള പരമാവധി പ്രവാസികളെ ഉള്‍പ്പെടുത്താനാണ് നീക്കം.
വിദേശകാര്യ സഹമന്ത്രി എന്ന ചുമതല വി.മുരളീധരന്‍ നയിക്കുന്നത് അനുകൂല ഘടകമായി നേതാക്കള്‍ കാണുന്നു. ബി.ജെ.പി നേതാക്കളുടെ പ്രത്യേക സംഘം വിദേശത്ത് പോകും. കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അംഗത്വം നല്‍കുന്നതിലും പാര്‍ട്ടി മുന്‍ഗണന നല്‍കുന്നുണ്ട്.
പാര്‍ട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് എത്താനുള്ള മിനിമം യോഗ്യതയായി കാണുന്നത് പുതുതായി 25 പേരെയെങ്കിലും പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്നതാണ്. നിലവില്‍ കേരളത്തില്‍ നിന്ന് 15 ലക്ഷം ആളുകളാണ് ബി.ജെ.പിയില്‍ അംഗത്വമെടുത്തിരിക്കുന്നത്, ഇത് 30 ലക്ഷം ആക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP is all set to make inroad in Kerala, Thiruvananthapuram, News, Politics, BJP, Trending, Religion, Sabarimala, Kerala.

Powered by Info News For You

Comments
Post a Comment