ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 17.07.2019) സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വത്തിനുമെതിരെ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ 157 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ലീഗ് നേതാക്കളായ ഹാരിസ് ചൂരി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, ഹാശിം കടവത്ത്, അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍ തുടങ്ങി 157 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് ചൂരി ലീഗ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. കാസര്‍കോടിന്റെയും മധൂര്‍ പഞ്ചായത്തിന്റെയും വിവിധ പ്രദേശങ്ങളില്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് നേരെ സംഘ്പരിവാര്‍ നടത്തി വരുന്ന അക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുക, രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, ജനങ്ങള്‍ക്ക് സമാധാനം ഉറപ്പ് വരുത്തി സൈ്വര്യജീവിതത്തിന് അവസരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muslim-league, March, Top-Headlines, Police, Muslim league March to SP office; case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?