ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് ഗ്യാസ് ചോര്‍ന്നു: വന്‍ ദുരന്തമൊഴിവായി
നീലേശ്വരം (www.evivisionnews): ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് ഗ്യാസ് ചോര്‍ന്ന് വന്‍ദുരന്തം ഒഴിവായി. നീലേശ്വരം പുറത്തേക്കൈയിലെ പള്ളിക്കണ്ടത്തില്‍ ഉമേശന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച രാവിലെ 7.30 മണിയോടെയാണ് പാചകം ചെയ്യാനായി ഒരുങ്ങുന്നതിനിടെ സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ വീട്ടിലെ വൈദ്യുതി വിഛേദിച്ചു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് റഗുലേറ്റര്‍ ഊരിമാറ്റി അപകടമൊഴിവാക്കിയത്.
Powered by Info News For You

Comments
Post a Comment