വിമത എം എല്‍ എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനു മുന്നില്‍ എത്തിയ ഡി കെ ശിവകുമാറിനെ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു; രാജി സ്വീകരിക്കാത്ത നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ വിമത എം എല്‍ എമാര്‍ സുപ്രീം കോടതിയിലേക്ക്; ആര് തടഞ്ഞാലും ഹോട്ടലില്‍ കയറുമെന്ന് ഉറച്ച് കോണ്‍ഗ്രസ് നേതാവ്

മുംബൈ: (www.kvartha.com 10.07.2019) കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന്റെ നിലനില്പ് തുലാസിലായ കര്‍ണാടക രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുന്നു. രാജിവച്ച വിമത എം.എല്‍.എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനു മുന്നില്‍ എത്തിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ജലസേചന വകുപ്പുമന്ത്രിയുമായിരുന്ന ഡി.കെ ശിവകുമാറിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ശിവകുമാര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യങ്ങളുമായി വന്‍ സംഘര്‍ഷാവസ്ഥയിലാണ് ഹോട്ടലും പരിസരവും മഹാരാഷ്ട്ര ആര്‍.പി.എഫിന്റെ കടുത്ത സുരക്ഷയിലാണ്.

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ശിവകുമാറും മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും തങ്ങളെ ഭീഷണിപ്പെടുത്താനാണ് അവര്‍ വരുന്നതെന്നും ഹോട്ടലിലേക്ക് വരാന്‍ അവരെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ മുംബൈ പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെ പോലീസ് തടഞ്ഞത്.

Karnataka Drama At Mumbai Hotel, Rebel Coalition Lawmakers Go To Court, Mumbai, News, Politics, Trending, BJP, Congress, Police, National, Karnataka

എം.എല്‍.എമാരെ കാണുന്നതിനായി ശിവകുമാറിനൊപ്പം ജെ.ഡി.എസ് എം.എല്‍.എ ശിവലിംഗ ഗൗഡയും ഹോട്ടലിന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ആരെയും കാണാന്‍ താല്‍പര്യമില്ലെന്നും, സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പത്ത് എം.എല്‍.എമാര്‍ ചേര്‍ന്നു കഴിഞ്ഞദിവസം തന്നെ പോലീസിന് പരാതി നല്‍കിയിരുന്നു.

അതേസമയം, താന്‍ മുംബൈയിലെത്തിയത് പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും, ഹോട്ടലില്‍ താന്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. ഒരുമിച്ചാണ് തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. മുംബൈ പോലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.

ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും അതുപറഞ്ഞ് തീര്‍ക്കാനാണ് തങ്ങള്‍ വരുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. തന്റെ ഭരണഘടനാപരമായ അവകാശങ്ങളെ മഹാരാഷ്ട്ര പോലീസ് തടയുകയാണ്. എം.എല്‍.എമാരെ കാണാതെ താന്‍ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 കോണ്‍ഗ്രസ്, ദള്‍ എം.എല്‍.എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ പത്തോളം വിമത എം.എല്‍.എമാരാണ് മുംബൈയിലെ സോഫിടെല്‍ ഹോട്ടലില്‍ കഴിയുന്നത്. ചൊവ്വാഴ്ച ഗോവയിലേക്ക് എന്നു പറഞ്ഞ് ഹോട്ടലില്‍ നിന്നു പുറപ്പെട്ട വിമതര്‍ യാത്ര റദ്ദാക്കി മുംബൈയിലെ തന്നെ റിനൈസന്‍സ് ഹോട്ടലിലേക്കു മാറുകയായിരുന്നു.

അതേസമയം തങ്ങളുടെ രാജി സ്വീകരിക്കാത്ത കര്‍ണാടക നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയിലേക്ക് പോകാനൊരുങ്ങുകയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്പീക്കര്‍ തന്റെ ഭരണഘടനാപരമായ ബാധ്യതകള്‍ മറക്കുന്നുവെന്ന് കാട്ടിയാണ് ഇവര്‍ കോടതിയിലെത്തിയിരിക്കുന്നത്.

ഭൂരിപക്ഷം നഷ്ടപ്പെട്ട സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ ബോധപൂര്‍വം തങ്ങളുടെ രാജി വൈകിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സമീപിച്ചെങ്കിലും ഹര്‍ജി ബുധനാഴ്ച മാത്രമേ പരിഗണിക്കൂ എന്നാണ് അറിയുന്നത്.

ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നത്. ശിവറാം ഹെബ്ബാര്‍, പ്രതാപ് ഗൗഡപട്ടില്‍, ബിസി. പട്ടീല്‍ , ഖൈരിബസവരാജ്, എസ്.ടി സോമശേഖര്‍, രമേശ് ജാര്‍ഖിഹോള, ഗോപാലയ്യ, എച്ച്. വിശ്വനാഥ്, നാരായണഗൗഡ, മഹേഷ് കുമുതാലി എന്നീ എം.എല്‍.എമാരാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയത്.

അതിനിടെ ബംഗളൂരു വിധാന്‍സൗദയ്ക്ക് മുന്നില്‍ ബി.ജെ.പി ബുധനാഴ്ച പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. തങ്ങള്‍ ഗവര്‍ണറെയും സ്പീക്കറെയും കാണുമെന്നും യെദ്യൂരപ്പ അറിയിച്ചു. എന്നാല്‍ ആറുദിവസത്തിനുള്ളില്‍ എം.എല്‍.എമാരുടെ രാജിക്കത്തില്‍ തീരുമാനമെടുക്കുമെന്നാണ് സ്പീക്കര്‍ കെ.ആര്‍.രമേശിന്റെ നിലപാട്.

13 പേരില്‍ അഞ്ചുപേര്‍ ഇതിനായുള്ള പ്രത്യേക ഫോമിലാണ് രാജിക്കത്ത് നല്‍കിയത്. ബാക്കിയുള്ളവരെ നേരില്‍ കാണാന്‍ രണ്ട് തീയതികള്‍ അനുവദിച്ചതായും സ്പീക്കര്‍ പറഞ്ഞു. അവര്‍ സ്വമേധയാ രാജിവച്ചതാണെന്ന് ബോധ്യപ്പെട്ടാലേ താന്‍ രാജി സ്വീകരിക്കൂ എന്നദ്ദേഹം പറഞ്ഞു.

അതേസമയം രാജിവച്ച എം.എല്‍.എ മാരെ സ്പീക്കര്‍ക്കെങ്ങിനെയാണ് അയോഗ്യരാക്കാന്‍ കഴിയുകയെന്ന് ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നു. മുന്‍ മന്ത്രി റോഷന്‍ ബെയ്ഗ് കൂടി രാജിവച്ചതോടെ ജെ.ഡി.എസ് - കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗസംഖ്യ 102 ആയി കുറഞ്ഞു. ബി.ജെ.പിക്ക് ഇപ്പോള്‍ 108 അംഗങ്ങളുടെ പിന്തുണയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka Drama At Mumbai Hotel, Rebel Coalition Lawmakers Go To Court, Mumbai, News, Politics, Trending, BJP, Congress, Police, National, Karnataka.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?