അമിതഭാരം വഹിച്ചുവരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി വേണം: ഓള്‍ കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന്‍

ചട്ടഞ്ചാല്‍ (www.evisionnews.co): അപകടങ്ങളും വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിക്കുന്ന തരത്തില്‍ അമിതഭാരം വഹിച്ചുവരുന്ന ട്രക്കുകള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സാബിര്‍ സംസ്ഥാന കമ്മിറ്റി ജോ. സെക്രട്ടറി ആയതിനാല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി മനീഷിനെ തെരഞ്ഞെടുത്തു. സെന്റര്‍ കമ്മിറ്റി അംഗങ്ങളായി റാഫി തൈര, സന്തോഷ് കെ.എസ്, ജോയ് ജെയിംസ് എന്നിവരെ പുതുതായി തെരഞ്ഞെടുത്തു. ചട്ടഞ്ചാല്‍ ഹോട്ടല്‍ മിലനില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം. അഷ്‌കര്‍ അധ്യക്ഷത വഹിച്ചു. എ.കെ.ടി.ഒ.എ പാലക്കാട് ജില്ലാ പ്രസിഡന്റ് ഹരി ഉദ്ഘാടനം ചെയ്തു. യഹ്‌യ കരിപ്പൂരി, മുഹമ്മദ് സാബിര്‍, റാഫി തൈര സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?