തുമ്പോളിയില്‍ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീട്ടുവരാന്തയില്‍ ചോരവാര്‍ന്ന നിലയില്‍; കാലിലെയും കയ്യിലേയും മാംസം നഷ്ടപ്പെട്ട നിലയില്‍

ആലപ്പുഴ: (www.kvartha.com 22.07.2019) തുമ്പോളിയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തയ്യില്‍ വീട്ടില്‍ മറിയാമ്മയെ ആണ് വീട്ടുവരാന്തയില്‍ ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്രം ഇടാനെത്തിയ ആളാണ് മൃതദേഹം കണ്ടത്.

Woman found dead in Alappuzha, Alappuzha, News, Local-News, Criminal Case, Crime, Dead Body, Police, Case, Probe, Kerala

മൃതദേഹത്തിന്റെ കാലിലെയും കയ്യിലേയും മാംസം നഷ്ടപ്പെട്ട നിലയിലാണ് . എഴുപത് വയസുള്ള മറിയമ്മയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman found dead in Alappuzha, Alappuzha, News, Local-News, Criminal Case, Crime, Dead Body, Police, Case, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?