കേരളത്തിലെത്തുന്ന ബംഗാളി തൊഴിലാളികളില്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസ് കൂടുതലാണെന്ന് കണ്ടെത്തല്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.07.2019) സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ബംഗാളി തൊഴിലാളികളില്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസ് കൂടുതലാണെന്ന് കണ്ടെത്തല്‍. ബംഗാളിലെ ജീവിത ചുറ്റുപാടുകളാണ് ഇതിനു കാരണമെന്നും പറയുന്നു. മഞ്ഞപിത്തത്തിന് സമാനമായതാണ് ഈ രോഗാവസ്ഥ. കഴിഞ്ഞ ദിവസം രോഗബാധിതനായി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയ ഒരു ബംഗാളി യുവാവിന്റെ രക്തം പരിശോധിച്ചപ്പോഴാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസ് ഉള്ളതായി കണ്ടെത്തിയത്.

സംശയം തോന്നി പിന്നീട് വന്ന ബംഗാളികളായ രോഗികളുടെയും രക്തം പരിശോധിച്ചപ്പോഴും ഒന്നിലേറെ ബംഗാളികളികളില്‍ കൂടി ഈ വൈറസ് ഉള്ളതായി കണ്ടെത്തി. ഇതുകണ്ടെത്തി തടയാന്‍ ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ഭയപ്പെടുന്നു. സംസ്ഥാനത്തെ ഹോട്ടലുകളില്‍ മിക്കയിടങ്ങളിലും ബംഗാളി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അതുവഴി ജനങ്ങളിലേക്ക് വൈറസ്ബാധ പടരാനുള്ള സാധ്യത വളരെയധികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബംഗാളികളെ ജോലിക്കെടുക്കുമ്പോള്‍ ഇവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി പരിശോധിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. അതേ സമയം ഹെപ്പറ്റൈറ്റിസ് ബി വൈറസ് അത്ര മാരകമല്ലെന്നും യഥാസമയം ചികിത്സക്ക് വിധേയമാക്കിയാല്‍ ഭേദപ്പെടുത്താന്‍ കഴിയുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.

കരളിനെ ബാധിക്കുന്ന ദീര്‍ഘസ്ഥ മഞ്ഞപ്പിത്തം ഉണ്ടാക്കുന്നതാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസ്. ഹെപ്പറ്റൈറ്റിസ് ബി ബാധിതരുടെ രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും പകരുന്ന ഈ സാംക്രമിക രോഗത്തിന്റെ ലക്ഷണം ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി, തലക്കറക്കം, ഛര്‍ദി, വിശപ്പില്ലായ്മ, വയറുവേദന, ശരീരത്തിന് മഞ്ഞനിറം, മൂത്രത്തിന് കടുത്ത നിറം എന്നിവയാണ്. ആരോഗ്യസംരക്ഷണകേന്ദ്രങ്ങളില്‍ രക്തവുമായുള്ള സമ്പര്‍ക്കം പ്രധാനമായും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ദന്തഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് കൂടുതല്‍ അപകടസാധ്യത നേരിടുന്നത്.

സൂചി, സിറിഞ്ച്, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവ അണു വിമുക്തമാക്കാതെ ഉപയോഗിക്കുന്നതും, അന്യരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും, രക്തദാനത്തിലൂടെയും, മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ ഒരേ സൂചി പങ്കുവയ്ക്കുന്നതും, അണുബാധയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് പച്ച കുത്തുന്നതും, രോഗബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും വൈറസ് പകരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Employees, health, Health-Department, Kanhangad, Hepatitis B Virus found in Bangali Employees
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?