ഉറക്കമിളച്ചിരുന്ന് പതിവായി യൂട്യൂബ് കാണുന്നത് വീട്ടുകാര്‍ വിലക്കി; രണ്ടാഴ്ചമുന്‍പ് ഷാര്‍ജയില്‍ നിന്നും വീടുവിട്ടിറങ്ങിയ ഇന്ത്യന്‍ ബാലനെ അജ്മാനില്‍ കണ്ടെത്തി
ഷാര്‍ജ: (www.kvartha.com 19.07.2019) പതിവായി ഉറക്കമിളച്ച് യുട്യൂബ് കാണുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനു വീട്ടുവിട്ടിറങ്ങിയ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ അജ്മാനില്‍ കണ്ടെത്തി. രണ്ടാഴ്ചമുന്‍പ് ഷാര്‍ജ മുവൈല പ്രദേശത്ത് നിന്നും കാണാതായ ബിഹാര്‍ അസര്‍ഗഞ്ച് മുന്‍ഗര്‍ സ്വദേശി മുഹമ്മദ് പര്‍വേസ് ആലമി(15)നെയാണ് അജ്മാനില്‍ നിന്നും കണ്ടെത്തിയത്.
തുടര്‍ന്ന് ഇതുസംബന്ധിച്ച് പിതാവ് മുഹമ്മദ് അഫ്താബ് ആലം പോലീസില്‍ പരാതിപ്പെടുകയും കണ്ടെത്തുന്നവര്‍ക്ക് 5000 ദിര്‍ഹം പാരിതോഷികം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പര്‍വേസിനെ ജുലൈ നാലു മുതലാണ് കാണാതായത്.
വീട്ടില്‍ നിന്നും പാതിരാത്രിയോടെയാണ് കുട്ടി നാടുവിട്ടത്. കണ്ടെത്തിയ വാര്‍ത്ത ഷാര്‍ജ പോലീസ് ഗള്‍ഫ് ന്യൂസിനോട് സ്ഥിരീകരിച്ചു. പിതാവിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ അദ്ദേഹം കുട്ടിയെ ഏറ്റുവാങ്ങി.
മകന്‍ സുരക്ഷിതനായി വീട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആലമിന്റെ മാതാപിതാക്കള്‍. ദിവസവും ആലമിന്റെ വരവും കാത്ത് മാതാവ് വാതില്‍ക്കലെത്തി നോക്കുമായിരുന്നു. മകനെ കാണാത്തതില്‍ അവര്‍ ഏറെ ദു:ഖിതയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആലം വീട്ടിലെത്തിയത്.
കാണാതായതു സംബന്ധിച്ച് പരാതി ലഭിച്ചതോടെ ജുലൈ അഞ്ചിനു തന്നെ ഷാര്‍ജ പോലീസ് തൊട്ടടുത്ത പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ജുലൈ 16ന് കുട്ടിയെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
തുടര്‍ന്ന് ജുലൈ 18നാണ് ആലമിന്റെ പിതാവ് അഫ്താബ് ആലം കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 5000 ദിര്‍ഹം പാരിതോഷികം പ്രഖ്യാപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian boy missing from Sharjah found in Ajman, Sharjah, News, Gulf, Ajman, Missing, Police, Family, Complaint, World.

Powered by Info News For You

Comments
Post a Comment