ഒരുകൂട്ടം വീഡിയോകളെ കൂടി പുറത്താക്കി യൂട്യൂബ്; ഹാക്കിങ് വീഡിയോകള്‍ ഇനി അപകടകരവും ആപത്ത് വരുത്തുന്നതുമായ വിഭാഗത്തില്‍, ആയിക്കണക്കിന് വീഡിയോകള്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: (www.kvartha.com 07.07.2019) ഗൂഗിളിന്റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബില്‍ നിന്ന് ഒരു കൂട്ടം വീഡിയോകള്‍ കൂടി നീക്കം ചെയ്യുന്നു. ഹാക്കിങ് സംബന്ധിച്ച ടൂട്ടോറിയല്‍ വീഡിയോകളാണ് ഇത്തവണ നീക്കം ചെയ്യുന്നത്. ഇതില്‍ ഓണ്‍ലൈന്‍ ഫിഷിംഗ്, ഹാക്കിങ് എന്നിവ എങ്ങനെ ചെയ്യാം എന്ന് വ്യക്തമാക്കുന്ന ആയിക്കണക്കിന് വീഡിയോകളാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒരു കമ്പ്യൂട്ടറിന്റെ സുരക്ഷ ഭേദിച്ച് എങ്ങനെ ഹാക്ക് ചെയ്യാം എന്ന് പറയുന്ന വീഡിയോകളും ഇതിനൊടൊപ്പം നീക്കം ചെയ്തിട്ടുണ്ട്. പുതിയ വീഡിയോകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിന്റെ പരിശോധന യൂട്യൂബ് കര്‍ശനമാക്കിയിരിക്കുകയാണ്. പുതിയ പോളിസി പ്രകാരം 'extremely dangerous challenges', 'dangerous or threatening pranks', 'instructions to kill or harm', 'hard drug use or creation', eating disorders', 'violent events' 'instructional theft' എന്നീ വിഭാഗത്തില്‍ വീഡിയോ പോസ്റ്റ് ചെയ്താല്‍ ആദ്യം താക്കീത് നല്‍കും.

New York, News, World, Technology, YouTube, Report, Hackers, Youtube ban instructional hacking and phishing videos

പിന്നെ സ്ഥിരം യൂട്യൂബ് നിരോധനവും അത് അപ്ലോഡ് ചെയ്യുന്ന അക്കൗണ്ടിന് നേരിടേണ്ടി വരുന്നതാണ്. ഇനി യൂട്യൂബ് ഇത്തരം വീഡിയോകളെ അപകടകരവും, ആപത്ത് വരുത്തുന്നതുമായ എന്ന വിഭാഗത്തിലാണ് കണക്കാക്കുക എന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New York, News, World, Technology, YouTube, Report, Hackers, Youtube ban instructional hacking and phishing videos 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?