കൊച്ചിയിലെ മാളില്‍ മത പ്രചാരണം, മെഡിക്കല്‍ വിസയില്‍ കേരളത്തിലെത്തിയ സൗദി പൗരന്‍ പോലീസ് നിരീക്ഷണത്തില്‍, ഹോട്ടലില്‍ താമസിക്കുന്ന ഇയാളോട് അനുമതിയില്ലാതെ പുറത്തുപോകരുതെന്ന് നിര്‍ദേശം
കൊച്ചി: (www.kvartha.com 24.07.2019) കൊച്ചിയിലെ മാളില്‍ മത പ്രചാരണം, മെഡിക്കല്‍ വിസയില്‍ കേരളത്തിലെത്തിയ സൗദി പൗരന്‍ പോലീസ് നിരീക്ഷണത്തില്‍, ഹോട്ടലില്‍ താമസിക്കുന്ന ഇയാളോട് അനുമതിയില്ലാതെ പുറത്തുപോകരുതെന്ന് പോലീസ് നിര്‍ദേശിച്ചു.
നഗരത്തിലെ മാളില്‍ ഒരു സമുദായത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റിന്റെ മേല്‍വിലാസമടങ്ങിയ കാര്‍ഡ് യുവാക്കള്‍ക്ക് വിതരണം ചെയ്തതിനാണ് ഇയാളെ പോലീസ് നിരീഷണത്തില്‍ വെച്ചത്. കഴിഞ്ഞദിവസം വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൗദി പൗരനെ ചോദ്യം ചെയ്തു.
കഴിഞ്ഞ ദിവസമാണ് മാളിലെത്തിയ 50 വയസുകാരന്‍ യുവാക്കള്‍ക്ക് ചാറ്റ് ഫോര്‍ ട്രൂത്ത് ഡോട്ട് കോം എന്ന കാര്‍ഡ് കൈമാറിയത്. കാര്‍ഡ് കിട്ടിയ ചിലര്‍ സൈറ്റില്‍ പ്രവേശിച്ചതോടെ ഒരു സമുദായത്തിന്റെ ആശയങ്ങളുടെ പ്രചാരണമാണെന്ന് വ്യക്തമാക്കി. വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ വ്യക്തിയുടെ ഇ-മെയില്‍ വിലാസമുള്‍പ്പെടെ അറിയിക്കണം. ഇതോടെ ചിലര്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു.
അതേസമയം സൗദി പൗരനെ ചോദ്യം ചെയ്തപ്പോള്‍ ഒരാള്‍ തന്ന കാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. മറ്റ് കാര്യങ്ങളൊന്നും തനിക്കറിയില്ല. ഇന്ത്യയിലെ നിയമങ്ങള്‍ അറിയാത്തതിനാല്‍ അബദ്ധം പറ്റിയതാണെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ സൗദി പൗരന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
മകളുടെ ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ വിസയിലാണ് ഇയാള്‍ കേരളത്തിലെത്തിയത്. മകള്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ നേരത്തെയും കേരളത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്‍ ഇത് ആദ്യമായാണ് ഇവിടേക്ക് വരുന്നത്. ഇയാളുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തു. വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൊവ്വാഴ്ചയും ഇയാളെ ചോദ്യം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police apprehend suspicious Saudi Arabian national from the mall, Kochi, News, Religion, Website, Police, Secret, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment